കണ്ണൂർ: പയ്യാവൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാർഥികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ നിയമപ്രകാരം കേസെടുത്ത അധ്യാപകനെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി എട്ട് വിദ്യാർഥിനികളാണ് പരാതി നൽകിയിരുന്നത്.
വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: കായികാധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍
പോക്സോ നിയമപ്രകാരം കേസെടുത്ത അധ്യാപകനെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും.
കായികാധ്യാപകന്‍ പൊലീസ് കസ്റ്റഡിയില്‍
പയ്യാവൂരിലെ വിവിധ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾ കായിക പരിശീലനത്തിന് എത്തിയപ്പോഴാണ് പീഡനത്തിന് ഇരയാക്കിയിരുന്നത്. സ്പോർട്‌സ് ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർഥിനികളാണ് കൗൺസിലിങ്ങിടെ പീഡിന വിവരം വെളിപ്പെടുത്തിയത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയാണ് കൗൺസിലിങ് നടത്തിയത്. ഇതോടെ അധ്യാപകനെ സ്‌കൂൾ അധികൃതർ സസ്പെൻഡ് ചെയ്‌തിരുന്നു. പീഡന വാർത്ത ഒതുക്കി തീർക്കാൻ സ്‌കൂൾ അധികൃതർ ശ്രമിക്കുന്നതിനിടെ വാർത്ത പുറത്ത് വന്നതോടെയാണ് കണ്ണൂർ എസ്.പിക്ക് പരാതി നൽകിയത്.
Last Updated : Nov 30, 2019, 10:34 AM IST