കണ്ണൂര്‍: മാഹിയിൽ സ്‌കൂൾ വിദ്യാർഥിയെ കാണാതായതിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതി. ചാലക്കര സെന്‍റ് തെരേസാസ് ഹൈസ്‌കൂൾ വിദ്യാർഥി ആദിത്യ(15)നെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മാഹി ചെറുകല്ലായിലെ രജുള, അനീഷ് ദമ്പതികളുടെ മകനാണ് ആദിത്യൻ.
മാഹിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണ്മാനില്ല; അധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതി - student missing case in mahi
അധ്യാപകർ കുട്ടിയോട് വളരെ മോശമായി പെരുമാറിയെന്നും അധ്യാപകരുടെ മാനസിക പീഡനമാണ് കുട്ടിയെ കാണാതായ സംഭവത്തിന് പിന്നിലെന്നും പിതാവ് ആരോപിക്കുന്നു
ആദിത്യൻ സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരാത്തതിനെ തുടർന്നാണ് ബന്ധുക്കൾ മാഹി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസം സ്‌കൂളിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആദിത്യന്‍റെ അമ്മയെ സ്‌കൂൾ അധികൃതര്‍ വിളിപ്പിച്ചിരുന്നു. അമ്മയുടെ മുന്നിൽ വച്ച് അധ്യാപകർ ആദിത്യനോട് വളരെ മോശമായാണ് പെരുമാറിയതെന്നും അധ്യാപകരുടെ മാനസിക പീഡനമാണ് ആദിത്യനെ കാണാതായ സംഭവത്തിന് പിന്നിലെന്നും പിതാവ് പറഞ്ഞു. കേസിൽ അന്വേഷണം നടത്തി വരികയാണെന്നും ആദിത്യനെ കണ്ടുകിട്ടുന്നവർ മാഹി പൊലീസിലോ, 9846164951 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചു.