കേരളം

kerala

ETV Bharat / state

കാല്‍ വഴുതി വീണത് 30 അടി താഴ്‌ചയുള്ള കിണറില്‍ ; വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി അഗ്നിശമനസേന | വീഡിയോ - വിദ്യാര്‍ഥി കിണറില്‍ വീണു കണ്ണൂര്‍

കിണറിന്‍റെ പടവുകളിലൂടെ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു

Student falls into well kannur  kannur student accident  Fire force rescue  വിദ്യാര്‍ഥി കിണറില്‍ വീണു കണ്ണൂര്‍  കണ്ണൂര്‍ അപകടം
കാല്‍ വഴുതി 30 അടി താഴ്‌ചയുള്ള കിണറിലേക്ക് വീണു, അഗ്നിശമനസേനയെത്തി വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

By

Published : May 18, 2022, 5:01 PM IST

കണ്ണൂര്‍ : നിര്‍മാണത്തിലിരുന്ന 30 അടി താഴ്‌ചയുള്ള കിണറില്‍ കാല്‍ വഴുതി വീണ വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി. ചേനാട്‌ സ്വദേശി ബിനുവിന്‍റെ മകന്‍ എട്ടാം ക്ലാസ്‌ വിദ്യാർഥി അലനാണ് കിണറില്‍ അകപ്പെട്ടത്. കിണറിന്‍റെ ഒരുവശം തട്ടുകളായി തിരിച്ചിരുന്നു. ഇതുവഴി താഴേക്കിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.

കാല്‍ വഴുതി 30 അടി താഴ്‌ചയുള്ള കിണറിലേക്ക് വീണു, അഗ്നിശമനസേനയെത്തി വിദ്യാര്‍ഥിയെ രക്ഷപ്പെടുത്തി

വീഴ്‌ചയില്‍ കാലിന് പരിക്കേറ്റതിനാല്‍ തിരിച്ചുകയറാന്‍ കഴിഞ്ഞില്ല. വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരിങ്ങോത്ത് നിന്ന് അഗ്നിസുരക്ഷാസേനയെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിയെ ചെറുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details