കേരളം

kerala

ETV Bharat / state

പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപ്പെട്ട് മുങ്ങി മരിച്ചു - തളിപ്പറമ്പ് സഹകരണാശുപത്രി

നാട്ടുകാർ ഉടൻ തന്നെ കരയ്‌ക്കെത്തിച്ച് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

student drowned in kannur  drowned  വിദ്യാർഥി മുങ്ങി മരിച്ചു  ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ്  മൃതദേഹം  തളിപ്പറമ്പ് സഹകരണാശുപത്രി  ദേവമാതാ ഹയർ സെക്കന്‍ററി സ്‌കൂൾ
പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ചുഴിയിൽപെട്ട്  മുങ്ങി മരിച്ചു

By

Published : Jun 6, 2021, 10:14 PM IST

കണ്ണൂർ:പയ്യാവൂരിൽ കൂട്ടുകാരനുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയ ഡിഗ്രി വിദ്യാർഥി ചുഴിയിൽപെട്ട് മുങ്ങി മരിച്ചു. ചന്ദനക്കാംപാറ ആടാംപാറ സ്വദേശി അലക്‌സ് ആണ് മരിച്ചത്. ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് .

ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വീടിനടുത്ത പുഴയിലെ തെയ്യത്താർ കുണ്ടിൽ കുളിക്കാനിറങ്ങിയ അലക്‌സ് ചുഴിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ കരക്കെത്തിച്ച് തളിപ്പറമ്പ് സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂർ ഗവ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ALSO READ:ധനസഹായമാവശ്യപ്പെട്ട് വ്യാജ സന്ദേശം, രണ്ട് ദിവസത്തിൽ ലഭിച്ചത് 1,38000 രൂപ: യുവാവ് പിടിയിൽ

ചന്ദനക്കാംപാറ ആടാംപാറയിലെ മറ്റത്തിനാനി ജെയിസൺ- ഷൈനി ദമ്പതികളുടെ മകനാണ് അലക്‌സ്. സഹോദരി എയ്ഞ്ചൽ പൈസക്കരി ദേവമാതാ ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥിനിയാണ്.

ABOUT THE AUTHOR

...view details