കണ്ണൂർ: തളിപ്പറമ്പ് മാതമംഗലത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വിദ്യാര്‍ഥി മരിച്ചു. തായിറ്റേരി സ്വദേശി ഇസ്ഹാഖ് (18) ആണ് മരിച്ചത്. രാത്രി ഏഴ് മണിയോടെ മാതമംഗലം തായിറ്റേരി അങ്കണവാടിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. ഓലയമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഇസ്ഹാഖ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു - ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം
ഓലയമ്പാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബസും ഇസ്ഹാഖ് സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു

ബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നാളെ ഇസ്ഹാഖിന്‍റെ ജ്യേഷ്ഠന്‍റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. മാട്ടൂല്‍ ശരീഅത്ത് കോളജ് വിദ്യാര്‍ഥിയാണ് ഇസ്ഹാഖ്. പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ഉച്ചയോടെ മാതമംഗലം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.