കണ്ണൂർ: ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിയുടെ അന്തിമ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. ആലപ്പുഴ വൈറോളജി വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അമൽ ജോ അജി (19) മരിച്ചത്. പരിയാരത്തെ വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ അത്യാഹിത രോഗികൾക്ക് മാത്രമാണ് ചികിത്സ നൽകുന്നത്.
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിയുടെ അന്തിമ കൊവിഡ് ഫലം നെഗറ്റീവ് - kannur
പരിയാരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അമൽ ജോ അജി മരിച്ചത്. പ്രാഥമിക പരിശോധനയിൽ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു
വിവിധ ഒപികളുടെ പ്രവർത്തനവും ഭാഗികമാക്കി. ന്യൂറോ പോസ്റ്റ് ഐസിയു, ഗ്യാസ്ട്രോ എൻട്രോളജി, കമ്മ്യൂണിറ്റി മെഡിസിൻ, സിടി, എംആർഐ സ്‌കാൻ യൂണിറ്റുകൾ എന്നിവ താൽക്കാലികമായി അടച്ചു. അനസ്‌തീഷ്യോളജിസ്റ്റുകൾ മുഴുവൻ ക്വാറന്‍റൈനിലായതോടെ ശസ്‌ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്. പരിയാരത്ത് ഇതുവരെ ഡോക്‌ടർമാർ, നഴ്‌സുമാർ, ശുചീകരണ തൊഴിലാളികൾ, ടെക്‌നീഷ്യൻമാർ എന്നിവരടക്കം കൊവിഡ് വാർഡിന് പുറത്ത് ജോലി ചെയ്യുന്ന 22 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. സമ്പർക്കപ്പട്ടികയിലുള്ള നൂറോളം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ ക്വാറന്‍റൈനിൽ പോകേണ്ട സാഹചര്യം ആയതിനാൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ താറുമാറായി.