കണ്ണൂര്‍: തളിപ്പറമ്പിലും ആന്തൂരിലും തെരുവ് നായ ശല്യം രൂക്ഷം. ഞായറാഴ്‌ച തെരുവ് നായയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. എൻ. പി സത്യൻ (48), എം. പി കുഞ്ഞിരാമൻ(68), പി ചിത്ര(26), പുതുവക്കൽ രാജൻ (65) എന്നിവര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
തളിപ്പറമ്പില്‍ തെരുവ് നായ ശല്യം രൂക്ഷം - kannur
തെരുവ് നായ ശല്യം കൂടിയതോടെ ആശങ്കയിലാണ് ജനങ്ങള്‍.
![തളിപ്പറമ്പില്‍ തെരുവ് നായ ശല്യം രൂക്ഷം തളിപ്പറമ്പില്‍ തെരുവ് നായ ശല്യം രൂക്ഷം തെരുവ് നായ ശല്യം തളിപ്പറമ്പ് കണ്ണൂര്‍ kannur street dog](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8536322-thumbnail-3x2-anthor.jpg)
തളിപ്പറമ്പില്‍ തെരുവ് നായ ശല്യം രൂക്ഷം
തളിപ്പറമ്പില്‍ തെരുവ് നായ ശല്യം രൂക്ഷം
കഴിഞ്ഞ ദിവസം ഏഴുവയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. അണുബാധയെ തുടര്‍ന്ന് മൂന്ന് പേരും ചികിത്സയിലാണ്. തെരുവ് നായ ശല്യം കൂടിയതോടെ ആശങ്കയിലാണ് ജനങ്ങള്‍. അക്രമകാരിയായ നായയെ കൂവോട് സ്വദേശി രാജന്‍ പിടികൂടി.
Last Updated : Aug 24, 2020, 3:04 PM IST