കേരളം

kerala

ETV Bharat / state

തളിപ്പറമ്പിലും ആന്തൂരിലും തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം - തെരുവുനായ് ശല്യം

തളിപ്പറമ്പ താലൂക്ക് ഓഫിസ് പരിസരം, ബസ് സ്റ്റാൻഡ് പരിസരം, കാക്കത്തോട് ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായും തെരുവ് നായകൾ അലഞ്ഞു തിരിയുന്നത്.

ആക്രമണം
ആക്രമണം

By

Published : Sep 9, 2020, 6:21 PM IST

കണ്ണൂർ: തളിപ്പറമ്പിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. വാഹനങ്ങൾക്കും ജനങ്ങൾക്കും നേരെ പകലും രാത്രിയുമെന്നില്ലാതെ കൂട്ടത്തോടെയാണ് നായ്ക്കൾ ആക്രമിക്കുന്നത്. രണ്ടാഴ്‌ച മുമ്പ് തളിപ്പറമ്പിൽ മാത്രം ഏഴ് പേർക്ക് കടിയേറ്റിരുന്നു. ആന്തൂർ നഗര പ്രദേശങ്ങളിലും നായ്ക്കളുടെ ശല്യമുണ്ട്. ലോക്ക് ഡൗണിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം ലഭിക്കാതിരുന്ന സാഹചര്യത്തിൽ പലപ്പോഴും അവ അക്രമാസക്തരായിരുന്നു. തളിപ്പറമ്പ താലൂക്ക് ഓഫിസ് പരിസരം, ബസ് സ്റ്റാൻഡ് പരിസരം, കാക്കത്തോട് ബസ് സ്റ്റാൻഡ് തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായും ഇവ അലഞ്ഞു തിരിയുന്നത്.

തളിപ്പറമ്പിലും ആന്തൂരിലും തെരുവുനായ്ക്കളുടെ കൂട്ട ആക്രമണം

ABOUT THE AUTHOR

...view details