കേരളം

kerala

ETV Bharat / state

കണ്ണൂരില്‍ വീടിന് തീയിട്ട് അജ്ഞാതർ ; തനിച്ചുതാമസിക്കുന്ന സ്‌ത്രീക്ക് അത്ഭുതരക്ഷ - വീടിന് തീപിടിക്കാനുള്ള സാധ്യതകള്‍

രണ്ടാം തവണയും അഗ്‌നിബാധയുണ്ടായതാണ്, പിന്നില്‍ അജ്ഞാതരാണെന്ന നിഗമനം ശക്തിപ്പെടുത്തുന്നത്

strangers sets fire to house kannur woman escaped  strangers sets fire to house  കണ്ണൂരില്‍ വീടിന് തീയിട്ട് അജ്ഞാതർ  കണ്ണൂർ  കണ്ണൂർ ഇന്നത്തെ വാര്‍ത്ത  kannur todays news
കണ്ണൂരില്‍ വീടിന് തീയിട്ട് അജ്ഞാതർ

By

Published : Jan 16, 2023, 3:34 PM IST

സംഭവത്തില്‍ പ്രദേശവാസി സംസാരിക്കുന്നു

കണ്ണൂർ : പാറക്കണ്ടി പ്രദേശത്തെ വീടിന് തീയിട്ട് അജ്ഞാതർ. പാറക്കണ്ടി മദ്യശാലയ്ക്ക് സമീപമുള്ള ശ്യാമളയുടെ വീടാണ് അഗ്‌നിക്കിരയായത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ശബ്‌ദം കേട്ട് പുറത്തിറങ്ങിയതുകൊണ്ട് ശ്യാമള പൊള്ളലേല്‍ക്കാതെ അദ്‌ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പഴയ കുപ്പിയും ആക്രി സാധനങ്ങളും പെറുക്കി ശേഖരിക്കുന്ന ഈ സ്ത്രീ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. 40 വർഷത്തിലേറെയായി സ്വന്തമായുള്ള മൂന്ന് സെന്‍റ് സ്ഥലത്താണ് ഇവരുടെ താമസം. കുപ്പിയും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട് എത്തിയപ്പോഴാണ് പ്രദേശവാസികളും സംഭവമറിഞ്ഞത്. ഉടൻ ഫയർ ഫോഴ്‌സ് എത്തി തീയണയ്‌ക്കുകയായിരുന്നു.

ഡിസംബര്‍ 14ന് പുലർച്ചെയും വീടിന് തീപിടിച്ചിരുന്നു. അഗ്‌നിബാധയുണ്ടാവാന്‍ ഒരു സാധ്യതയും ഇല്ലാതിരിക്കെയാണ് സമാന സംഭവം ആവര്‍ത്തിച്ചത്. ഇതുകൊണ്ടുതന്നെ ശ്യാമളയും പ്രദേശവാസികളും പറയുന്നത് അജ്ഞാതര്‍ തീയിട്ടതാണെന്നാണ്. ഇതിനുപിന്നിലുള്ളവരെ കണ്ടെത്തണമെന്നും പ്രദേശവാസി പ്രസന്ന പറയുന്നു.

ശാരീരിക അസ്വസ്ഥതയെ തുടർന്ന് ശ്യാമളയെ ആദ്യം കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചിരുന്നു. തുടര്‍ന്ന്, കണ്ണൂർ ഐആർപിസിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details