കേരളം

kerala

ETV Bharat / state

പവിത്രമാണ് ഈ കലാ പാരമ്പര്യം: ദാരുശില്‍പ കലയിലെ പവിത്ര കഥ - കണ്ണൂർ

മരത്തിൽ അണുവിട തെറ്റാത്ത അളവും മനസും കൊണ്ട് കൊത്തിയെടുക്കുന്ന ഓരോ രൂപങ്ങളും കാണുന്നവർക്ക് അത്ഭുതം തന്നെയാണ്.

ദാരു ശില്പകലയിൽ പ്രശസ്‌തിക്ക് പകിട്ടേകുകയാണ് യുവ ശില്പി പവിത്രൻ  story about young sculptor Pavithran  kannur  കണ്ണൂർ  ദാരു ശില്പകല
ദാരു ശില്പകലയുടെ പ്രശസ്‌തിക്ക് പകിട്ടേകുകയാണ് യുവ ശില്പി പവിത്രൻ

By

Published : Sep 24, 2020, 7:32 PM IST

Updated : Sep 24, 2020, 10:46 PM IST

കണ്ണൂർ: 500 വർഷത്തോളം പഴക്കമുള്ള ശില്പ കലാ പാരമ്പര്യത്തിന്‍റെ തുടർച്ചക്കാരൻ. പതിനഞ്ചാം വയസിൽ കുണ്ടിലെ വളപ്പിൽ ചാത്തു കേരളവർമ്മൻ ആചാരിയുടെ ശിഷ്യനായി ദാരുശില്‍പ കലയിലേക്ക് ചുവടുവെച്ചാണ് പരിയാരം കോക്കാൻവളപ്പിൽ പവിത്രൻ. തളിപ്പറമ്പ് രാജ രാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം, പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, വടകര പൊന്മേരി ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ നിർമിച്ച ദാരുശില്‍പ കലാ പാരമ്പര്യത്തിന്‍റെ പിന്തുടർച്ചയാണ് പവിത്രന്‍റെ കല. 25 വർഷത്തിനിടെ 250 ഓളം കിം പുരുഷ രൂപങ്ങളും, 1500 ഓളം തെയ്യക്കോല രൂപങ്ങളും, നാലോളം ദാരു പ്രതിഷ്ഠാ വിഗ്രഹങ്ങളും പണി തീർത്താണ് അമൂല്യമായ ശില്‍പകലാ പാരമ്പര്യവും കഴിവും ഈ യുവശില്‍പി നിലനിർത്തുന്നത്. മരത്തിൽ അണുവിട തെറ്റാത്ത അളവും മനസും കൊണ്ട് കൊത്തിയെടുക്കുന്ന ഓരോ രൂപങ്ങളും കാണുന്നവർക്ക് അത്ഭുതം തന്നെയാണ്.

പവിത്രമാണ് ഈ കലാ പാരമ്പര്യം: ദാരുശില്‍പ കലയിലെ പവിത്ര കഥ

കണ്ണൂർ കാനത്തൂർ ചീറുമ്പക്കാവിലെ ദാരികവധം കഥ, മട്ടന്നൂർ തെരൂർ വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ കിരാതേശ്വര പ്രതിഷ്ഠ, തലവിൽ തൃപ്പന്നിക്കുന്ന് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ വിഗ്രഹം, പരിയാരം ഉദയപുരം ക്ഷേത്രത്തിലെ നരിവാഹനം തുടങ്ങി കേരളത്തിനകത്തും പുറത്തും 350 ഓളം ക്ഷേത്രങ്ങളിൽ പവിത്രൻ ശില്‍പ നിർമാണം നടത്തിയിട്ടുണ്ട്. 2007 ല്‍ ആലക്കോട് രാജ പി ആർ രാജവർമ പുരസ്‌കാരം പവിത്രനെ തേടിയെത്തി. നിരവധി ശിഷ്യന്മാർ ഉണ്ടെങ്കിലും ദാരു ശില്‍പ നിർമാണങ്ങളിൽ കയ്യും മെയ്യുമായി ഇപ്പോഴും കൂടെ ഉള്ളത് വിനോദ്, ദിനേശൻ, സുചിത്രൻ, ഭാഗേഷ്, ഷാജി, ജിബിൻ കുമാർ തുടങ്ങിയവരാണ്. മാതാപിതാക്കളായ സോമനും വത്സലയും ഭാര്യ മീരയും മക്കളായ അമർനാഥും ശ്രീഹരിയും പൂർണ പിന്തുണയുമായി ഒപ്പമുണ്ട്.

Last Updated : Sep 24, 2020, 10:46 PM IST

ABOUT THE AUTHOR

...view details