കണ്ണൂർ: മാഹി പള്ളൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. പള്ളൂർ അരയാൽ പുറത്ത് ഇല്ലത്ത് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയിലെ പൊത്തിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പളളൂർ എസ്‌ഐ സെന്തിൽകുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയില്‍ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നെത്തിയ ബോംബ് സ്ക്വാഡിന്‍റെ സഹായത്തോടെ ബോംബുകൾ കസ്റ്റഡിയിലെടുത്തു. കണ്ടെടുത്ത ബോംബുകൾ അടുത്ത കാലത്തായി നിർമിച്ചവയാണെന്ന് പൊലീസ് പറഞ്ഞു.
മാഹിയില്‍ ക്ഷേത്രത്തിന് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തി - mahe steel bombs
പള്ളൂർ അരയാൽ പുറത്ത് ഇല്ലത്ത് മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്തെ ഇടവഴിയില്‍ പൈപ്പിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു സ്റ്റീൽ ബോംബുകൾ
മാഹിയില്‍ ക്ഷേത്രത്തിന് സമീപം സ്റ്റീൽ ബോംബുകൾ കണ്ടെത്തി
മാഹിയിലും കണ്ണൂർ ജില്ലയിലും രാഷ്ട്രീയ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ പൊലീസിന്‍റെ രഹസ്യന്വേഷണ വിഭാഗം ഇരുസംസ്ഥാനത്തെയും ആഭ്യന്തര വകുപ്പുകൾക്ക് റിപ്പോർട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ബോംബുകൾ കണ്ടെത്തിയത് ഗൗരവതരമാണെന്ന് പൊലീസ് അറിയിച്ചു.