കണ്ണൂർ/കോഴിക്കോട്/തൃശൂർ:മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കേരളത്തിന്‍റെ വിവിധ ഇടങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നു. കണ്ണൂരും കോഴിക്കോടും തൃശൂരും വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധ മാർച്ച് നടത്തി. കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ കലക്‌ടറേറ്റിലേക്കും കോഴിക്കോട് യുവമോർച്ചയുടെ നേതൃത്വത്തിൽ കമ്മിഷണർ ഓഫീസിലേക്കുമാണ് മാർച്ച് നടത്തിയത്. തൃശൂരിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന് മുൻവശത്ത് റോഡ് ഉപരോധിച്ചു. ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കോഴിക്കോട് കമ്മിഷണർ ഓഫീസിലേക്കും കണ്ണൂരിൽ കലക്‌ടറേറ്റിലെക്കും പ്രവർത്തകർ മാർച്ച് നടത്തി തൃശൂരിൽ പ്രവർത്തകർ സ്വരാജ് റൗണ്ടിലെ ജോസ് തിയേറ്ററിന് മുൻവശത്ത് റോഡ് ഉപരോധിച്ചു.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
കോഴിക്കോട് യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽകൃഷണ മാർച്ച് ഉദ്ഘാടനം ചെയ്തു. മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
കണ്ണൂരിൽ ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം കലക്‌ടറേറ്റിന് മുമ്പിൽ വെച്ച് പൊലീസ് തടഞ്ഞു. പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Last Updated : Oct 30, 2020, 3:15 PM IST