കേരളം

kerala

ETV Bharat / state

കായികമേളയില്‍ മണിപ്പൂർ വിദ്യാർഥികൾ; പ്രതിഷേധവുമായി മലയാളി താരങ്ങൾ - manipuri participants

കേരളത്തിൽ വിദ്യാഭ്യാസം നേടാൻ എത്തുന്ന ഇതര സംസ്ഥാന വിദ്യാർഥികളുടെ പ്രായം മറച്ചു വെച്ച് മത്സരിപ്പിക്കുകയാണെന്നാണ് കായിക താരങ്ങളുടെയും പരിശീലകരുടെയും ആരോപണം

കായികമേള

By

Published : Nov 18, 2019, 5:46 PM IST

Updated : Nov 18, 2019, 7:25 PM IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികമേളയില്‍ മണിപ്പൂരി വിദ്യാര്‍ഥികൾ മത്സരങ്ങളിൽ പങ്കെടുക്കുന്നു എന്ന ആരോപണവുമായി കായിക താരങ്ങളും പരിശീലകരും പ്രതിഷേധത്തില്‍. പ്രായ പരിധി കടന്ന ഇവര്‍ മത്സരിക്കുമ്പോൾ കഠിന പ്രയത്നം നടത്തി വരുന്ന കേരളത്തിന്‍റെ താരങ്ങൾക്ക് അവസരം നഷ്‌ടമാവുകയാണെന്നും ഇവർ ആരോപിക്കുന്നു. എന്നാൽ അർഹരായ താരങ്ങളെ തന്നെയാണ് മത്സരങ്ങളിൽ എത്തിച്ചതെന്ന് മണിപ്പൂരി കായിക താരങ്ങളുമായി എത്തിയ പരിശീലകർ പറയുന്നു.

കായികമേളയില്‍ മണിപ്പൂർ വിദ്യാർഥികൾ; പ്രതിഷേധവുമായി മലയാളി താരങ്ങൾ

കേരളത്തിൽ വിദ്യാഭ്യാസം നേടാൻ എത്തുന്ന ഇതര സംസ്ഥാന വിദ്യാർഥികളുടെ പ്രായം മറച്ചു വെച്ച് മത്സരിപ്പിക്കുകയാണെന്ന് കായിക അധ്യാപകർ ആരോപിക്കുന്നു. എന്നാൽ കേരളത്തിൽ വിദ്യാഭ്യാസം നടത്തുന്ന കായിക താരങ്ങൾക്ക് മത്സരിക്കുന്നതിൽ യാതൊരു വിലക്കുമില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം ബോൺ ടെസ്റ്റ് നടത്തി ഇവരുടെ പ്രായം നിശ്ചയിക്കണം എന്നാണ് കായിക താരങ്ങളുo പരിശീലകരും പറയുന്നത്. മത്സരങ്ങളിൽ ഒന്നാമതെത്താൻ മണിപ്പൂരികളെ മത്സരിപ്പിക്കുമ്പോൾ നാഷണൽ മത്സരങ്ങളിൽ അവർ അയോഗ്യരായി മാറുകയും കേരളത്തിന് നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കാതെ വരികയാണെന്നും പരിശീലകൻ രാജാസ് പറഞ്ഞു. വലിയ ചേട്ടന്മാരോട് മത്സരിക്കാൻ പേടിയാണെന്നും തങ്ങളുടെ കായിക സ്വപ്‌നങ്ങൾക്ക് ഇവർ തടസം തീർക്കുകയാണെന്നും കായികതാരങ്ങൾ പരാതി പറയുന്നു. ഇരിങ്ങാലക്കുടയിൽ നിന്നാണ് ഇത്തവണ മണിപ്പൂരികളായ കായിക താരങ്ങൾ കൂടുതൽ എത്തിയത്. ഒട്ടുമിക്ക ഇനങ്ങളിലും ഇവര്‍ വിജയികളാവുകയും ചെയ്‌തിരുന്നു.

Last Updated : Nov 18, 2019, 7:25 PM IST

ABOUT THE AUTHOR

...view details