കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ കച്ചമുറുക്കി എൽഡിഎഫ്. വർഷങ്ങളായി ഭരിച്ചിരുന്ന ശ്രീകണ്ഠപുരം പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയതിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ വന്നത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു. കൈവിട്ടുപോയ ഇടം തിരിച്ചു പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'വിഷൻ 2025' എന്ന പേരിൽ എൽ.ഡി.എഫ് ശ്രീകണ്ഠപുരത്ത് പ്രത്യേക യോഗം ചേർന്നു.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി; കച്ചമുറുക്കി എല്‍.ഡി.എഫ് - ശ്രീകണ്ഠാപുരം തെരഞ്ഞെടുപ്പ്
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'വിഷൻ 2025' എന്ന പേരിൽ എൽ.ഡി.എഫ് ശ്രീകണ്ഠപുരത്ത് പ്രത്യേക യോഗം ചേർന്നു.
നഗരസഭയിൽ ആവശ്യമായ നിരവധി പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിന്‍റെ ആദ്യ പടിയായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചർച്ചയിൽ നഗരസഭയിലെ പൗരപ്രമുഖർ, വ്യാപാരികൾ, കർഷകർ എന്നിങ്ങനെ നിരവധി ആളുകൾ സംബന്ധിച്ചു. തുടർച്ചയായി പ്രളയം വിഴുങ്ങുന്ന ശ്രീകണ്ഠപുരത്തിന് ഇത് പരിഹരിക്കുന്ന സ്ഥിരം സംവിധാനം വേണം എന്ന ആവശ്യമാണ് പ്രധാനമായും ഉയർന്ന് വന്നത്. കൂടാതെ മിനി സിവിൽ സ്റ്റേഷൻ, മൂത്രപ്പുര, കുടിവെള്ള പ്രശ്നം, ഫുട്പാത്ത് വികസനം, ട്രാഫിക് പരിഷ്കരണങ്ങൾ എന്നിങ്ങനെ നിരവധി വികസന കാര്യങ്ങളുടെ ആവശ്യകത ചർച്ചയിൽ ഓരോരുത്തരും ചൂണ്ടികാട്ടി. പി.കെ ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.വി സുമേഷ് അധ്യക്ഷനായി.