മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരം: പി.എസ്.ശ്രീധരൻപിള്ള - BJP
കേന്ദ്രത്തിന്‍റെ പണം വാങ്ങി ഹൈവേ വികസനം സിപിഎം - കോൺഗ്രസ് സർക്കാറുകൾ അട്ടിമറിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള
പി.എസ്.ശ്രീധരൻപിള്ള
കണ്ണൂർ: ദേശീയ പാതയുടെ വീതി 30 മീറ്ററാക്കാൻ ഡൽഹിയിൽ അച്യുതാനന്ദൻ ഉൾപ്പെടെയുള്ള സർവകക്ഷി സംഘം നൽകിയ നിവേദനം സിപിഎം ഓർക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള. 19 കൊല്ലമായി കേന്ദ്രത്തിന്‍റെ പണം വാങ്ങി, ദേശീയ പാത വികസനം സിപിഎം-കോൺഗ്രസ് സർക്കാറുകൾ അട്ടിമറിക്കുകയാണെന്ന് പി.എസ്.ശ്രീധരൻപിള്ള കുറ്റപ്പെടുത്തി. വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം തലശ്ശേരിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Last Updated : May 7, 2019, 8:55 PM IST