കേരളം

kerala

ETV Bharat / state

കായിക അധ്യാപകരുടെ സമരം ശക്തമാക്കി; സ്റ്റേഡിയത്തിൽ കനത്ത സുരക്ഷ - Sports teachers protest latest

കേരള പ്രൈവറ്റ് സ്‌കൂൾ ഫിസിക്കൻ എജ്യൂക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷനും ഡിപ്പാർട്ട്മെന്‍റൽ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചഴ്‌സ് അസോസിയേഷനുമാണ് പ്രതിഷേധം നടത്തുന്നത്

കണ്ണൂർ കായിക അധ്യാപകരുടെ സമരം

By

Published : Nov 16, 2019, 1:36 PM IST

Updated : Nov 16, 2019, 4:00 PM IST

കണ്ണൂർ: കായികമേള നടക്കുന്ന കണ്ണൂർ സർവകലാശാലക്ക് മുന്നിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി. കഴിഞ്ഞ ആറു മാസമായി സംസ്ഥാനത്തെ കായിക അധ്യാപകർ നടത്തിവരുന്ന നിസഹകരണ ചട്ടപ്പടി സമരത്തിന്‍റെ ഭാഗമായാണ് ധർണ നടത്തിയത്. കേരള പ്രൈവറ്റ് സ്‌കൂൾ ഫിസിക്കൻ എജ്യൂക്കേഷൻ ടീച്ചേഴ്‌സ് അസോസിയേഷനും ഡിപ്പാർട്ട്മെന്‍റൽ ഫിസിക്കൽ എജ്യൂക്കേഷൻ ടീച്ചഴ്‌സ് അസോസിയേഷനുമാണ് പ്രതിഷേധം നടത്തുന്നത്.

കായിക അധ്യാപകരുടെ സമരം ശക്തമാക്കി; സ്റ്റേഡിയത്തിൽ കനത്ത സുരക്ഷ
യുപി, ഹൈസ്‌കൂൾ തസ്തിക നിർണയ മാനദണ്ഡം കാലോചിതമായി പരിഷ്‌കരിക്കുക, തുല്യജോലിക്ക് തുല്യ വേതനം നൽകുക, ഹയർ സെക്കന്‍ററി വിഭാഗത്തിൽ തസ്തിക സൃഷ്‌ടിച്ച് നിയമനവും പ്രൊമോഷനും നൽകുക, കൂടാതെ കായിക അധ്യാപകരെയും ജനറൽ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. സമരത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് സ്റ്റേഡിയത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
Last Updated : Nov 16, 2019, 4:00 PM IST

ABOUT THE AUTHOR

...view details