റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും - Special school students to assemble in Republic Day parade
കേരളാ പൊലീസ് ബാന്‍റ് യൂണിറ്റിലെ റിട്ടയേര്‍ഡ് എസ്.ഐ പി. ദിനേഷിന്‍റെ നേതൃത്വത്തിലാണ് പരിശീലനം
കണ്ണൂര്‍: ജില്ലാ പൊലീസ് മൈതാനത്ത് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ മേലെചൊവ്വയിലെ കാപ്‌സ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളും ബാന്‍റ് വാദ്യങ്ങളുമായി അണിനിരക്കും. പൊലീസിനും മറ്റ് ബാന്‍റ് സംഘങ്ങള്‍ക്കുമൊപ്പമാണ് പതിനാല് പേരടങ്ങുന്ന സംഘം പരേഡില്‍ അണിനിരക്കുന്നത്. കേരളാ പൊലീസ് ബാന്‍റ് യൂണിറ്റിലെ റിട്ടയേര്‍ഡ് എസ്.ഐ പി. ദിനേഷിന്‍റെ നേതൃത്വത്തിലാണ് പരിശീലനം. 2014 മുതലാണ് ഇവര്‍ പരിശീലനം ആരംഭിച്ചത്. കഴിഞ്ഞ ദിവസം സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ ജില്ലാ കലക്ടര്‍ ടി.വി. സുഭാഷിനെ ബാന്‍റ് സംഘമാണ് സ്വീകരിച്ചത്. സംഘത്തിന്‍റെ പ്രകടനം കണ്ടതോടെ പരേഡില്‍ ഇവരേയും ഉള്‍പ്പെടുത്തുമെന്ന് കലക്ടര്‍ ഉറപ്പ് നല്‍കുകയായിരുന്നു. സ്‌കൂളിന്‍റെ പ്രവര്‍ത്തന മികവിനെ തുടര്‍ന്ന് ഫാദര്‍ ജോസ് വെട്ടിക്കാട്ടിലാണ് സ്‌കൂളിന് ബാന്‍റ് സെറ്റ് സമ്മാനിച്ചത്.