കണ്ണൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദം ഉയർന്നതിന് പിന്നാലെ പരിശോധനയ്‌ക്കായി പ്രത്യേക സമിതിയെ നിയോഗിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് സമിതിക്ക് നിർദേശം നൽകിയിരിക്കുന്നത്. സമിതിയുടെ റിപ്പോർട്ട് വരുന്നതുവരെ പാഠഭാഗങ്ങൾ പഠിപ്പിക്കേണ്ടതില്ല എന്നാണ് സർവകലാശാല തീരുമാനം.
കണ്ണൂർ സർവകലാശാലയുടെ എം.എ. ഗവേണൻസ് ആന്‍റ് പൊളിറ്റിക്‌സ് എന്ന കോഴ്‌സ് സിലബസിൽ സംഘ പരിവാർ നേതാക്കളായ സവർക്കറുടെയും ഗോൾവാൾക്കറുടെയും ബൽരാജ്‌മധോക്കറുടെയും ദീൻധയാൽ ഉപാധ്യയയുടെയുമെല്ലാം രാഷ്ട്രീയ ചിന്തകൾ പഠിപ്പിക്കാൻ സർവകലാശാല തീരുമാനിച്ചതാണ് വിവാദമായത്. ഇതിൽ പ്രധിഷേധിച്ച് വിവിധ വിദ്യാർഥി യുവജന സംഘടനകൾ സമരത്തിനിങ്ങിയതിനു പിന്നാലെയാണ് സർവകലാശാല തീരുമാനം.