കേരളം

kerala

ETV Bharat / state

'നഷ്‌ടമായത് കോൺഗ്രസിന്‍റെ സൗമ്യമുഖം'; സതീശന്‍ പാച്ചേനിയെ അനുസ്‌മരിച്ച് സ്‌പീക്കര്‍ എഎൻ ഷംസീർ - കണ്ണൂര്‍ ഇന്നത്തെ വാര്‍ത്ത

തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്‌ചയാണ് കോണ്‍ഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചത്

Satheeshan Pacheni  AN Shamseer pay tribute to Satheeshan Pacheni  സതീശൻ പാച്ചേനി  എഎൻ ഷംസീർ  സതീശന്‍ പാച്ചേനിയെ അനുസ്‌മരിച്ച് സ്‌പീക്കര്‍
'നഷ്‌ടമായത് കോൺഗ്രസിന്‍റെ സൗമ്യമുഖം'; സതീശന്‍ പാച്ചേനിയെ അനുസ്‌മരിച്ച് സ്‌പീക്കര്‍ എഎൻ ഷംസീർ

By

Published : Oct 28, 2022, 11:26 AM IST

Updated : Oct 28, 2022, 2:16 PM IST

കണ്ണൂര്‍ :കോൺഗ്രസിന്‍റെ സൗമ്യമുഖത്തെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്‌ടമായതെന്ന് സ്‌പീക്കർ എഎൻ ഷംസീർ. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കോൺഗ്രസിന്‍റെ സംസ്ഥാന നേതൃത്വത്തിൽ എത്തിയ നേതാവാണ് അദ്ദേഹം. കോൺഗ്രസിന് തീരാനഷ്‌ടമാണ് സതീശന്‍റെ വിയോഗമെന്നും സ്പീക്കര്‍ പറഞ്ഞു.

'നഷ്‌ടമായത് കോൺഗ്രസിന്‍റെ സൗമ്യമുഖം'; സതീശന്‍ പാച്ചേനിയെ അനുസ്‌മരിച്ച് സ്‌പീക്കര്‍ എഎൻ ഷംസീർ

READ MORE|കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി അന്തരിച്ചു

പ്രമുഖ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനി (55) വ്യാഴാഴ്‌ചയാണ് (ഒക്‌ടോബര്‍ 28) അന്തരിച്ചത്. തലച്ചോറിലുണ്ടായ രക്തസ്രാവം മൂലം ഇക്കഴിഞ്ഞ 19ന് വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ഒരാഴ്‌ചയോളമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നില കൂടുതല്‍ വഷളായി ഇന്നലെ രാവിലെ അന്ത്യം സംഭവിച്ചു.

Last Updated : Oct 28, 2022, 2:16 PM IST

ABOUT THE AUTHOR

...view details