കണ്ണൂര്‍:അഞ്ചുവർഷത്തിന് മുമ്പ് മണൽ മാഫിയയുടെ ആക്രമണത്തിനിരയായ പരിയാരം പൊലീസ് സ്റ്റേഷനിലെ റിട്ട. എസ്ഐ രാജന്‍റെ മകന് സർക്കാര്‍ ജോലി ലഭിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അസാധാരണ കേസായി പരിഗണിച്ചാണ് സർക്കാർ സർവീസിൽ ജോലി നൽകാൻ വെള്ളിയാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
മണല്‍ മാഫിയയുടെ ആക്രമണത്തിനിരയായ റിട്ട. എസ്ഐ രാജന്‍റെ മകന് സർക്കാര്‍ ജോലി - soil mafia
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ അസാധാരണ കേസായി പരിഗണിച്ചാണ് സർക്കാർ സർവീസിൽ ജോലി നൽകാൻ വെള്ളിയാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.
2015 മെയ് 16 ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനൊപ്പം പട്ടുവം മംഗലശേരി സ്വദേശിയായ എസ്‌ഐ രാജന്‍ പുലര്‍ച്ചെ ഇരിങ്ങലില്‍ വെച്ച് ലോറി തടയാന്‍ ശ്രമിച്ചു. നിർത്താതെ പോയ ലോറിയിൽ സാഹസികമായി കയറിപ്പറ്റിയ രാജനെ ലോറിയിലുണ്ടായിരുന്നവര്‍ മർദിച്ച ശേഷം മരിച്ചുവെന്ന് കരുതി വലിച്ചെറിയുകയായിരുന്നു. സംഭവത്തിൽ തലച്ചോറിനുൾപ്പെടെ ക്ഷതമേറ്റ ഇദ്ദേഹം ശരീരത്തിൽ ഘടിപ്പിച്ച ട്യൂബിന്‍റെ സഹായത്തോടെയാണ് ഭക്ഷണം കഴിക്കുന്നത്.
മര്‍ദനത്തെ തുടര്‍ന്ന് ഒരു കണ്ണിന്‍റെ കാഴ്‌ചയും സംസാരശേഷിയും ഭാഗികമായി നഷ്‌ടപ്പെട്ടു. രാജന്‍റെയും കുടുംബത്തിന്‍റെയും നിരവധി തവണയുള്ള ആവശ്യത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന്‍റെ തീരുമാനത്തില്‍ വളരെ സന്തോഷമുണ്ടെന്ന് രാജന്‍റെ ഭാര്യ ശ്രീജ പറയുന്നു. സർവീസിലിരിക്കെ മണൽ മാഫിയക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്നു രാജൻ. സംഭവത്തിൽ പരിയാരം കോരൻപീടികയിലെ എം.വി ലത്തീഫടക്കം പതിനൊന്ന് പേർ അറസ്റ്റിലായിരുന്നു.