കണ്ണൂരിൽ ആറ് വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ - Kannur
വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ആറ് തദ്ദേശ സ്ഥാപന വാര്‍ഡുകളെ കൂടി കണ്ടെയിന്മെന്റ് സോണിൽ ഉൾപ്പെടുത്തിയത്
കണ്ണൂർ: കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആറ് വാർഡുകളെ കൂടി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയതായി കലക്ടർ അറിയിച്ചു. മട്ടന്നൂര്‍- 28, മുണ്ടേരി- 11, കുറുമാത്തൂര്‍- 10, കരിവെള്ളൂര്‍ പെരളം- നാല്, ചെറുകുന്ന്- ഒന്ന്, പെരിങ്ങോം വയക്കര- ഏഴ് എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം നേരത്തേ കണ്ടെയിന്മെന്റ് സോണില്‍ ഉള്‍പ്പെട്ടിരുന്ന ഇരിട്ടി-ഒമ്പത്, കോട്ടയം മലബാര്‍-നാല്, മാങ്ങാട്ടിടം-നാല്, മാട്ടൂല്‍-14, പയ്യന്നൂര്‍-44, ഉദയഗിരി-രണ്ട്, തലശ്ശേരി-14, കടന്നപ്പള്ളി പാണപ്പുഴ-മൂന്ന്, കാങ്കോല്‍ ആലപ്പടമ്പ- ആറ് എന്നീ വാര്‍ഡുകളെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.