കണ്ണൂര്‍:കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലാണ് കെ വി തോമസിനെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെ സംരക്ഷിക്കണം എന്ന് ചിന്തിക്കുന്നവർ സിപിഎമ്മിനൊപ്പം ചേരും. സിപിഎമ്മുമായുള്ള സഹകരണം ആവശ്യമാണോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്നും അദ്ദേഹം പറഞ്ഞു.
കെ.വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവായി: സീതാറാം യെച്ചൂരി - എം കെ സ്റ്റാലിന്‍
സിപിഎമ്മുമായുള്ള സഹകരണം ആവശ്യമാണോ എന്നുള്ള കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സീതാറാം യെച്ചൂരി
സ്റ്റാലിനെ പ്രശംസിച്ചതില്‍ വിശദീകരണം നടത്തി സീതാറാം യെച്ചൂരി
ബിജെപി ഇതര മുഖ്യമന്ത്രിമാരില്‍ മികച്ചയാള്‍ സ്റ്റാലിനാണെന്ന് താൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് താന്‍ സ്റ്റാലിനെ പ്രശംസിച്ച കാര്യം അറിഞ്ഞതെന്നും യെച്ചൂരി കുട്ടിച്ചേര്‍ത്തു.
Also read: ഉറ്റു നോക്കി രാഷ്ട്രീയ കേരളം: മുഖ്യാതിഥി സ്റ്റാലിൻ, ശ്രദ്ധാകേന്ദ്രമായി കെ.വി തോമസ്