ആർഎസ്എസ് പരിപാടിയിൽ ഉദ്ഘാടകനായി എസ്.ഐ; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു - k.k ragesh
സിപിഎം പ്രാദേശിക നേതൃത്വവും എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്
ആർഎസ്എസ് പരിപാടിയിൽ എസ്.ഐ ഉദ്ഘാടകനായ സംഭവം; സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
കണ്ണൂർ:ആർഎസ്എസിന്‍റെ പരിപാടിയിൽ ഉദ്ഘാടകനായി എസ്.ഐ പങ്കെടുത്തത് വിവാദമായി. കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് നേതാവ് സി.കെ രഞ്ജിത്തിന്‍റെ സ്‌മൃതി ദിന പരിപാടിയാണ് എസ്.ഐ ഉദ്ഘാടനം ചെയ്തത്. സംഭവത്തെത്തുടർന്ന് എസ്.ഐ കെ.കെ രാജേഷിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. സിപിഎം പ്രാദേശിക നേതൃത്വവും എസ്ഐക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസിലാണ് പങ്കെടുത്തതെന്നാണ് കെ കെ രാജേഷ് നൽകിയ വിശദീകരണം.