കേരളം

kerala

ETV Bharat / state

ഷുക്കൂർ കൊലക്കേസിന്‍റെ വാദം കണ്ണൂർ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ഹർജി കോടതി തള്ളി - കണ്ണൂർ ജില്ലാ സെക്രട്ടറി

സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ പാർട്ടിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരെ കൊലക്കുറ്റം ചുമത്തിക്കൊണ്ടുള്ള കേസിന്‍റെ വിചാരണ നടന്നാൽ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്‍റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചിരുന്നു.

By

Published : Feb 19, 2019, 1:08 PM IST

ഷുക്കൂർ വധക്കേസിൽ സിബിഐക്ക് തിരിച്ചടി. സിപിഎമ്മിന്‍റെ ശക്തികേന്ദ്രമായ തലശ്ശേരിയിൽ നിന്ന് വിചാരണ മാറ്റണം എന്ന ആവശ്യം തലശ്ശേരി സെഷൻസ് കോടതി തള്ളി. കൊച്ചി സിബിഐ സ്പെഷ്യൽ കോടതിയിലെക്ക് വിചാരണ മാറ്റണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.

ഇപ്പോൾ സമർപ്പിക്കപ്പെട്ടിട്ടുള്ള കുറ്റപത്രം സിബിഐ കോടതിയിലേക്ക് മാറ്റി കേസിന്‍റെ പൂർണ വിചാരണ എറണാകുളത്തോ തിരുവനന്തപുരത്തോ ഉള്ള സിബിഐ കോടതിയിൽ നടത്തണമെന്ന് ഷുക്കൂറിന്‍റെ സഹോദരൻ ദാവൂദ് മുഹമ്മദ് ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details