ഷുക്കൂർ വധം; നിർദ്ദേശം നൽകിയത് പി.ജയരാജനും ടി വി രാജേഷുമെന്ന് സിബിഐ കുറ്റപത്രം
പിടികൂടിയ ലീഗ് പ്രവർത്തകരെ കൈകാര്യം ചെയ്യാനായിരുന്നു നിർദ്ദേശം. പെട്ടെന്നുള്ള പ്രകോപനമല്ല കൊലപാതകത്തിന് കാരണം.
അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്താൻ സിപിഎം പ്രവര്‍ത്തകര്‍ക്ക് നിർദ്ദേശം നൽകിയത് ടി.വി.രാജേഷും പി.ജയരാജനുമാണെന്ന് കുറ്റപത്രം വിശദമാക്കുന്നു. കൃത്യത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയും ആസൂത്രണവുമുണ്ട്. ഗൂഢാലോചനയ്ക്ക് ദൃക്സാക്ഷികളുണ്ടെന്നും സിബിഐ കുറ്റപത്രത്തില്‍ വിശദമാക്കുന്നു. പിടികൂടിയ ലീഗ് പ്രവർത്തകരെ വേണ്ട വിധം കൈകാര്യം ചെയ്യാനായിരുന്നു നേതാക്കള്‍ നിർദ്ദേശം നല്‍കിയത്. ലഭിച്ച നിര്‍ദ്ദേശം പ്രവര്‍ത്തകര്‍ നടപ്പിലാക്കുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.