കണ്ണൂർ: തലശ്ശേരി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയില്‍ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് ഒരു ഹോട്ടല്‍ ഉള്‍പ്പെടെ നാലു ഭക്ഷണ സ്റ്റാളുകളില്‍ നടത്തിയ പരിശോധനയിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ഇവിടെ ഉപയോഗിക്കുന്ന വെള്ളമാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. കിണറില്‍ നിന്നും വാഹനത്തില്‍ എത്തിക്കുന്ന വെള്ളമാണ് ഈ കടകളില്‍ ഉപയോഗിക്കുന്നത്. നാലു കടകളും അധികൃതര്‍ അടച്ചു പൂട്ടി.
തലശ്ശേരിയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി - Shigella bacteria news
തലശ്ശേരി നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ബാക്‌ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
![തലശ്ശേരിയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി തലശ്ശേരി തലശ്ശേരി ഷിഗല്ല ബാക്ടീരിയ ഷിഗല്ല ബാക്ടീരിയ ഷിഗല്ല Shigella bacteria Shigella Thalassery Shigella bacteria found in Thalassery തലശ്ശേരിയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി regional news പ്രാദേശിക വാർത്ത Thalassery news Shigella bacteria news Shigella news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10473924-thumbnail-3x2-siii.jpg)
തലശ്ശേരിയിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി
ഇരട്ടിയില്‍ പെണ്‍കുട്ടിക്ക് ഷിഗല്ല ബാധിച്ചതിന്‍റെ ഭാഗമായാണ് ജില്ലയിലുടനീളം പരിശോധന കര്‍ശനമാക്കിയത്. ഷിഗല്ല ബാക്‌ടീരിയ തലശ്ശേരിയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കും. കണ്ണൂരില്‍ നിന്നെത്തിയ ഫുഡ് സേഫ്റ്റി അസി.കമ്മീഷനര്‍ വി.കെ പ്രദീപ് കുമാര്‍, ഫുഡ് സേഫ്റ്റി നോഡല്‍ ഓഫിസര്‍ കെ. വിനോദ് കുമാര്‍, ഉദ്യോഗസ്ഥരായ കെ.വി സുരേഷ് കുമാര്‍, കെ. സുമേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.