കണ്ണൂർ:കണ്ണൂർ ജില്ല കോണ്‍ഗ്രസ് ഓഫിസിലെത്തിയ ശശി തരൂര്‍ എംപിയെ സ്വീകരിച്ച് ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്. തരൂരിനെ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്. നിരവധി പ്രവർത്തകരും ഓഫിസിലെത്തിച്ചേര്‍ന്നിരുന്നു.
ശശി തരൂരിന്‍റെ കണ്ണൂര്‍ സന്ദര്‍ശനത്തില്‍ പ്രതികരിച്ച് തലശേരി അതിരൂപത ബിഷപ്പ് ഇന്ന് രാവിലെ തലശേരി ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി തരൂര്‍ കൂടിക്കാഴ്‌ച നടത്തി. ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് കണ്ണൂരിലെ സന്ദർശന പരിപാടികൾ ആരംഭിച്ചത്. കൂടിക്കാഴ്‌ചയിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞാലും ഏറെ രാഷ്ട്രീയ പ്രാധാന്യം ഈ സന്ദർശനത്തിനുണ്ടായിരുന്നു.
ALSO READ|'ശശി തരൂരിന് വേദിയൊരുക്കുന്നത് എന്നോട് ആലോചിച്ചിട്ടല്ല'; കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടിക്കെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍
തരൂരിൻ്റെ പ്രവർത്തനങ്ങൾക്ക് ബിഷപ്പ് പൂർണ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. തുടർന്ന്, അന്തരിച്ച മുൻ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനിയുടെ വസതിയും തരൂർ സന്ദർശിച്ചു. ശേഷമാണ്, കണ്ണൂർ ഡിസിസി ഓഫിസിൽ എത്തിയത്. നിരവധി പ്രവർത്തകരും തരൂരിനെ സ്വീകരിക്കാൻ എത്തിയിരുന്നു.
'തരൂരിന്‍റേത് വിമത പ്രവര്‍ത്തനം':ജില്ലയിലെപ്രധാന പരിപാടിയായ നെഹ്‌റു അനുസ്‌മരണ പ്രഭാഷണത്തിലും തരൂർ പങ്കെടുത്തു. ജവഹർലാൽ നെഹ്‌റു ലൈബ്രറി സംഘടിപ്പിക്കുന്ന പ്രഭാഷണം മാത്രമായിരുന്നു കണ്ണൂരില്‍ തരൂര്‍ വരാമെന്ന് ഏറ്റിരുന്ന പരിപാടി. ഇന്നലെ വൈകിട്ടോടെയാണ് കണ്ണൂരിലെ പരിപാടികളിൽ മാറ്റംവന്നത്.
കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂരിൽ 23ന് ചേംബർഹാളിൽ നെഹ്‌റു അനുസ്‌മരണ പ്രഭാഷണം സംഘടിപ്പിച്ചിരുന്നെങ്കിലും അത് മാറ്റിവയ്‌ക്കുകയായിരുന്നു. പിന്നീടാണ് ജവഹർ ലൈബ്രറി സംഘടിപ്പിച്ച പരിപാടിയിൽ തരൂർ പങ്കെടുക്കാൻ സമ്മതിച്ചത്. തരൂരിന്‍റേത് വിമതപ്രവർത്തം എന്നാണ് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ ആരോപണം.