കണ്ണൂര്‍: ശരദ് പവാറിന്‍റെ വാക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. അജിത് പവാറിന്‍റെ നീക്കം അറിഞ്ഞിട്ടില്ലെന്നാണ് ശരദ് പവാര്‍ പറയുന്നത്. അതേസമയം പവാർ നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിൽ ദുരൂഹതയുണ്ടെന്നും എളമരം കരീം പറഞ്ഞു.
ശരദ് പവാറിന്‍റെ വാക്കുകൾ വിശ്വാസ യോഗ്യമല്ലെന്ന് എളമരം കരീം
എൻസിപി കേരള ഘടകം ബിജെപി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം
എളമരം കരീം
നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന പാർട്ടിയാണ് പവാറിന്‍റെ എൻസിപി. ബിജെപി സർക്കാർ പലരെയും ഭീഷണിപ്പെടുത്തുന്നത് രാഷ്‌ട്രീയം മാത്രം പറഞ്ഞുകൊണ്ടല്ല. അങ്ങനെ ഭയപ്പെടുന്നവർ പല വിധത്തിലും വഴങ്ങിപ്പോകുമെന്നും എളമരം കരീം പറഞ്ഞു. എൻസിപി കേരള ഘടകം ബിജെപി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കരുതുന്നില്ല. രാഷ്‌ട്രീയ അട്ടിമറി പാർലമെന്‍റിൽ ശക്തമായി ഉന്നയിക്കുമെന്നും എളമരം കരീം കണ്ണൂരിൽ പറഞ്ഞു.