കേരളം

kerala

ETV Bharat / state

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു - ഉപരോധം

വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച ഉപരോധ സമരം രാത്രി ഏഴ് മണി വരെ നീണ്ടു.

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു

By

Published : Jul 25, 2019, 1:39 AM IST

കണ്ണൂര്‍: കണ്ണൂര്‍ തൊട്ടിൽപ്പാലം കായക്കൊടി കെ.പി.ഇ.എസ്സ് ഹയർ സെക്കന്‍ററി സ്കൂളിലെ പ്ലസ് വണ്‍ ജേര്‍ണലിസം ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു. പരീക്ഷക്കായി ചോദ്യപേപ്പറിന്‍റെ ഫോട്ടോസ്റ്റാറ്റ് കോപ്പികളാണ് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

പ്ലസ് വണ്‍ ചോദ്യപേപ്പര്‍ ചോര്‍ന്നു; എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെ ഉപരോധിച്ചു

രാവിലെ പരീക്ഷ തുടങ്ങാനിരിക്കെയാണ് പ്ലസ് വണ്‍ ജേർണലിസം പരിക്ഷയുടെ ചോദ്യപേപ്പർ സ്കൂളിൽ എത്തിയിട്ടില്ലെന്ന കാര്യം സ്കൂൾ അധികൃതർ മനസിലാക്കുന്നത്. തുടർന്ന് സമീപത്തെ മറ്റൊരു സ്കൂളിൽ പോയി ചോദ്യപേപ്പറിന്‍റെ ഫോട്ടോ കോപ്പി എടുത്ത് വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയായിരുന്നു. ഇത്തരത്തിൽ ചോദ്യപേപ്പർ ചോരുന്നത് പരിക്ഷയിലുള്ള വിശ്വാസം നഷ്ടപെടുന്നതിനും കാരണമായി എന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ ഉപരോധം. വൈകീട്ട് അഞ്ച് മണിക്ക് ആരംഭിച്ച ഉപരോധ സമരം രാത്രി ഏഴ് മണി വരെ നീണ്ടു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപെട്ടപ്പോൾ സ്കൂൾ അധികൃതർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് എസ്സ്എഫ്ഐ നേതാക്കൾ പറഞ്ഞു. അതേ സമയം ചോദ്യപേപ്പർ അയച്ചതിൽ വന്ന അപാകതയാണ് പ്രശ്നത്തിനിടയാക്കിയതെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details