കണ്ണൂർ: ഏഴ് വയസുകാരനെ ബന്ധുവീട്ടില്‍ കഴുത്തിൽ സാരി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചക്കരക്കല്ല് സ്വദേശി റിജ്വൽ (7) ആണ് മരിച്ചത്. അമ്മ തല്ലിയതിൽ മനംനൊന്ത് കുട്ടി മുറിയിൽ കയറി കഴുത്തിൽ കുരുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കുട്ടിയെ ബലമായി കുരുക്കിട്ട് കൊലപ്പെടുത്തിയതാണോ എന്ന സംശയവുമുണ്ട്.
ഏഴ് വയസുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു - seven year old boy Suicide
ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശി റിജ്വലിനെ കഴുത്തിൽ സാരി കുരുങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഏഴ് വയസുകാരൻ കഴുത്തിൽ സാരി കുരുങ്ങി മരിച്ചു
സംഭവത്തിന് മുമ്പ് ബന്ധുവീട്ടിലെ കുട്ടികളുമായി റിജ്വൽ വഴക്കുകൂടിയിരുന്നു. ഇതിന് അമ്മ ശരണ്യ കുട്ടിയെ വഴക്ക് പറയുകയും തല്ലുകയും ചെയ്തിരുന്നു. സാരി കൊണ്ടുകെട്ടിയ തൊട്ടിലിൽ കഴുത്ത് കുരുങ്ങിയ നിലയിലാണ് പിന്നീട് റിജ്വലിനെ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.