കണ്ണൂർ: തിങ്കളാഴ്ച നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് 8,000 പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയില്‍ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര. 900ത്തിലധികം ബൂത്തുകളാണ് ജില്ലയിലുള്ളത്. എല്ലാ ബൂത്തുകളിലും ക്യാമറ നിരീക്ഷണം ശക്തമാക്കും. ക്യാമറകള്‍ അതത് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരിക്കും.
തെരഞ്ഞെടുപ്പിന് സംരക്ഷണമായി ജില്ലയിൽ 8,000 പൊലീസുകാരെ വിന്യസിപ്പിക്കും - police security in election
എല്ലാ ബൂത്തുകളിലും ക്യാമറ നിരീക്ഷണം ശക്തമാക്കും. ക്യാമറകള്‍ അതത് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടിരിക്കും
പ്രശ്‌ന ബാധിത ബൂത്തുകളില്‍ പൊലീസിനെ കൂടാതെ തണ്ടര്‍ ബോള്‍ട്ട്, അര്‍ധ സൈനിക വിഭാഗത്തിന്‍റെയും സാന്നിധ്യം ഉണ്ടാകും. 54 പ്രശ്‌ന ബാധിത ബൂത്തുകളാണ് ജില്ലയിലുള്ളത്. ആറ് സ്‌ട്രൈക്കര്‍ ഫോഴ്‌സിനെയാണ് വിവിധയിടങ്ങളിലായി നിര്‍ത്തുക. എന്ത് പ്രശ്‌നങ്ങളുണ്ടായാലും 30 ഉദ്യോഗസ്ഥരടങ്ങുന്ന സ്‌ട്രൈക്കര്‍ ഫോഴ്‌സ് സ്ഥലത്തെത്തും. മാര്‍ക്കറ്റ്, ബസ്സ്റ്റാന്‍ഡ്, ഓട്ടോറിക്ഷ സ്റ്റാന്‍ഡ് തുടങ്ങിയ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പൊലിസ് പിക്കറ്റിങും ഏര്‍പ്പെടുത്തും. ആളുകള്‍ കൂടിയുള്ള കൊട്ടികലാശം ഇത്തവണ ഉണ്ടാകില്ലെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലംഘിച്ചാലുള്ള നടപടി പിന്നീട് തീരുമാനിക്കുമെന്നും എസ്‌പി യതീഷ് ചന്ദ്ര തലശേരിയിൽ പറഞ്ഞു.