കേരളം

kerala

ETV Bharat / state

കണ്ണൂരിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു - Kannur

സലാഹുദ്ദീൻ സഞ്ചരിച്ച കാറില്‍ ബൈക്കിലെത്തിയ സംഘം ഇടിക്കുകയും തുടർന്ന് പുറത്തിറങ്ങിയ സലാഹുദ്ദീനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

sdpi-activist-hacked-to-death-in-kannur
കണ്ണൂരിൽ എസ്‌ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

By

Published : Sep 8, 2020, 5:10 PM IST

Updated : Sep 8, 2020, 9:35 PM IST

കണ്ണൂർ: ഒരു ഇടവേളയ്ക്കു ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയും എസ്‌ഡിപിഐ പ്രവർത്തകനുമായ കണ്ണവം വാഴപ്പുരയിൽ സലാവുദ്ദീനെ (30) ബൈക്കിലെത്തിയ സംഘം കാർ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തി. കുടുംബാംഗങ്ങളുമായി കാറിൽ പോകുമ്പോഴായിരുന്നു അക്രമം. കഴുത്തിൽ വെട്ടേറ്റ സലാവുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സലാവുദ്ദീൻ സഞ്ചരിച്ച കാറില്‍ ബൈക്കിലെത്തിയ സംഘം ഇടിക്കുകയും തുടർന്ന് പുറത്തിറങ്ങിയ ഇയാളെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാവുദ്ദീൻ 2019 മാർച്ചിൽ കീഴടങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തി.

Last Updated : Sep 8, 2020, 9:35 PM IST

ABOUT THE AUTHOR

...view details