കണ്ണൂർ:ഓൺലൈൻ പഠനത്തിന് വിരാമമിട്ട് വിദ്യാർഥികൾ വീണ്ടും സ്‌കൂളിലെത്തി. കൊവിഡ് സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസ് മുറികൾ സജ്ജമാക്കിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കാണ് ക്ലാസ് ആരംഭിച്ചത്.
ഓൺലൈൻ പഠനത്തിന് വിരാമം; വിദ്യാർഥികൾ വീണ്ടും സ്‌കൂളിലേയ്ക്ക്
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ലാസ് മുറികൾ സജ്ജമാക്കിയത്. എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കാണ് ക്ലാസ് ആരംഭിച്ചത്.
ഓൺലൈൻ പഠനത്തിന് വിരാമം; വിദ്യാർഥികൾ വീണ്ടും സ്‌കൂളിലേക്ക്
കൂടുതൽ പേരും രക്ഷിതാക്കൾക്കൊപ്പമാണ് എത്തിയത്. ഒരു ബഞ്ചിൽ ഒരാൾ എന്ന രീതിയിലാണ് ക്ലാസ് മുറി ക്രമീകരിച്ചിരിക്കുന്നത്. ഓടിച്ചാടി കൂട്ടംകൂടി ബഹളം വെക്കുന്ന കുട്ടികൾ മാസ്‌ക് ധരിച്ച് സാനിറ്റൈസറുമായി വീണ്ടും ബഞ്ചുകളിലിരിക്കുന്ന അസാധാരണ കാഴചയാണ് ഇന്ന് സംസ്ഥാനത്തെ സ്‌കൂളുകൾക്കുള്ളത്.