കണ്ണൂര്‍: തളിപ്പറമ്പ് സബ് ഡിവിഷന്‍റെ പരിധിയിലെ സ്‌കൂളുകളിലും പരിസരങ്ങളിലും വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള സ്റ്റുഡന്‍റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി. തളിപ്പറമ്പ് ടൗൺ ക്രിസ്ത്യൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കണ്ണൂര്‍ റേഞ്ച് ഡിഐജി കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്‌തു.
സ്റ്റുഡന്‍റ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് തുടക്കമായി - school protection group
സ്‌കൂൾ പരിസരങ്ങളിലെ മയക്കുമരുന്നുപയോഗം, മദ്യ-മയക്കുമരുന്ന് വില്‍പന, മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയെല്ലാം രഹസ്യമായി നിരീക്ഷിക്കുകയും നിയമത്തിന് കീഴില്‍ കൊണ്ടുവരികയുമാണ് ലക്ഷ്യം
സ്‌കൂൾ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിൽ സിവില്‍ പൊലീസ് ഓഫീസര്‍ കൂടാതെ അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍, വ്യാപാരികള്‍, സാമൂഹ്യസംഘടനകള്‍ എന്നിവരെല്ലാം പങ്കാളികളായിരിക്കും. സ്‌കൂൾ പരിസരങ്ങളിലെ മയക്കുമരുന്നുപയോഗം, മദ്യ-മയക്കുമരുന്ന് വില്‍പന, മദ്യ-മയക്കുമരുന്ന് സംഘങ്ങളുടെ പ്രവര്‍ത്തനം, സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ ശല്യം എന്നിവയെല്ലാം രഹസ്യമായി നിരീക്ഷിക്കുകയും നിയമത്തിന് കീഴില്‍ കൊണ്ടുവരികയും വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തി സുഗമമായ പഠനം ഉറപ്പുവരുത്തുകയുമാണ് ഗ്രൂപ്പിന്‍റെ ലക്ഷ്യം. ഡിവൈഎസ്‌പി, സിഐ, എസ്ഐ തുടങ്ങിയവര്‍ ഗ്രൂപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും അടിയന്തര ഇടപെടലും കര്‍ശനനടപടിയും ഉറപ്പുവരുത്തുകയും ചെയ്യുമെന്നും ഡിഐജി പറഞ്ഞു. തളിപ്പറമ്പ് ഡിവൈഎസ്‌പി ടി.കെ.രത്നകുമാര്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഒ.വി.ഉഷ, പൊലീസ് ഓഫിസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് ഇ.പി.സുരേശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.