കേരളം

kerala

ETV Bharat / state

നവകേരള യാത്ര : സ്‌കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന് പരാതി - സ്‌കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തി

School Children Forced To Stand Under Hot Sun To Greet Navakerala Yathra In Kannur : കത്തുന്ന വെയിലിൽ സ്‌കൂൾ അസംബ്ലി പോലും നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കെ ബാലാവകാശ നിയമങ്ങള്‍ കാറ്റിൽ പറത്തി കുട്ടികളെ വെയിലത്ത് നിര്‍ത്തി മുദ്രാവാക്യം വിളിപ്പിച്ചെന്ന് പരാതി. സംഭവത്തില്‍ ഹെഡ്‌മാസ്റ്റർക്കും മറ്റ് സ്‌കൂൾ അധികൃതര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യം.

Kuttykal  Navakerala Yathra  School Children Left In The Sun  Chambadu LP School navakerala yathra  Chambadu navakerala yathra  school students in navakerala yathra  സ്‌കൂൾ കുട്ടികളെ പൊരിവയിലത്ത് നിർത്തി  നവകേരള യാത്ര സ്‌കൂൾ കുട്ടികൾ  ചമ്പാട് എൽപി സ്‌കൂൾ  യൂത്ത് കോൺഗ്രസ് പ്രതിശേധം  യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രി  പിണറായി വിജയൻ
School Children Left In The Sun And Shouted Slogans For Navakerala Yathra

By ETV Bharat Kerala Team

Published : Nov 22, 2023, 5:10 PM IST

Updated : Nov 22, 2023, 5:21 PM IST

കണ്ണൂർ : മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്ക് അഭിവാദ്യമർപ്പിക്കാൻ എൽപി സ്‌കൂൾ കുട്ടികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതായി പരാതി (School Children forced to Stand Under Hot Sun). ഇന്ന് (22-11-2023) ഉച്ചയ്ക്ക് തലശ്ശേരി ചമ്പാട് എൽപി സ്‌കൂളിലാണ് (Chambadu LP School) സംഭവം നടന്നതെന്ന് ബാലാവകാശ കമ്മീഷനിൽ (Commission for protection of Child Rights) നൽകിയ പരാതിയിൽ പറയുന്നു. നവകേരള യാത്രയുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ ബസും മറ്റ് വാഹനങ്ങളും സ്‌കൂളിന് സമീപത്തുകൂടി പോയപ്പോൾ ഹെഡ്‌മാസ്റ്റർ ഉൾപ്പടെയുള്ള സ്‌കൂള്‍ അധികൃതർ കൊച്ചുകുട്ടികളെ റോഡരികിൽ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതായാണ് എംഎസ്എഫിന്‍റെ (MSF) പരാതി.

കടുത്ത വെയിലിൽ സ്‌കൂൾ അസംബ്ലി പോലും നടത്താൻ പാടില്ല എന്ന ചട്ടം നിലനിൽക്കെ ബാലാവകാശ നിയമങ്ങള്‍ കാറ്റിൽ പറത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. കടുത്ത വെയിലത്ത് എൽപി സ്‌കൂൾ വിദ്യാർത്ഥികളെ സുരക്ഷിതമല്ലാത്ത റോഡിൽ അപകടകരമായ സാഹചര്യത്തിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ച ഹെഡ്‌മാസ്റ്റർക്കും മറ്റ് സ്‌കൂൾ അധികൃതര്‍ക്കും എതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് (CK Najaf) ആണ് പരാതിക്കാരൻ. പരാതി ശരിവയ്ക്കു‌ന്ന ദൃശ്യങ്ങള്‍ നജാഫ് പുറത്തുവിട്ടു. മുഖ്യമന്ത്രി കടന്നുപോയ ശേഷവും കുട്ടികളെ മുദ്രാവാക്യം വിളിക്കാൻ നിർബന്ധിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

Also Read:നവകേരള സദസ്; 'ആഢംബര ബസില്‍' മുഖ്യമന്ത്രിയും മന്ത്രിമാരും; ഇത് ജനമധ്യത്തിലേക്കുള്ള പ്രയാണം

മുഖ്യമന്ത്രിക്കെതിരെ പരാതി : അതിനിടെ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ (DYFI) പ്രവർത്തകർ മർദ്ദിച്ച സംഭവത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് കലാപാഹ്വാനത്തിന് പരാതി നൽകി. യൂത്ത് കോൺഗ്രസ് (Youth Congress) കണ്ണൂർ ജില്ല പ്രസിഡന്‍റ് വിജിൽ മോഹനനാണ് സിറ്റി സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് എഫ്ഐആർ ഇട്ടില്ലെങ്കിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് യൂത്ത് കോൺഗ്രസ്. സംഭവത്തിൽ ഉൾപ്പെട്ട 4 ഡിവൈഎഫ്ഐ പ്രവർത്തകരെ പയ്യന്നൂർ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തിരുന്നു. വധശ്രമത്തിനാണ് ഇവർക്കെതിരെ കേസ് എടുത്തത്.

കരുതൽ തടങ്കൽ : നവകേരള സദസിന്‍റെ കണ്ണൂര്‍ ജില്ലയിലെ അവസാന ദിനത്തിലും പൊലീസ് യൂത്ത് കോൺഗ്രസ് പോര് തുടരുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് മട്ടന്നൂരിലും ഇരിട്ടിയിലും 10 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ ആക്കി. ജില്ല വൈസ് പ്രസിഡന്‍റ് ഫർസിൻ മജീദ്, യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ജിതിൻ, കെഎസ്‌യു നേതാവ് ഹരികൃഷ്‌ണൻ എന്നിവരെയാണ് മട്ടന്നൂരിൽവച്ച് കസ്റ്റഡിയിൽ എടുത്തത്. ഇവരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Also Read:ബസിന് മുന്നിലേക്ക് ചാടിയ യൂത്ത് കോൺഗ്രസുകാരെ രക്ഷിക്കുകയായിരുന്നു ഡിവൈഎഫ്ഐ; മാതൃകാപരമായ പ്രവർത്തനമെന്നും മുഖ്യമന്ത്രി

യൂത്ത് കോൺഗ്രസ് നേതാവ് ഷാനിദ് പുന്നാട്, പേരാവൂർ ബ്ലോക്ക് പ്രസിഡന്‍റ് നിധിൻ നടുവനാട്, ജിബിൻ, അർജുൻ സി കെ, എബിൻ കേളകം, ജോബിഷ് പോൾ തുടങ്ങിയവരെയാണ് ഇരിട്ടിയിൽ നിന്ന് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇവരെ ഇരിട്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Last Updated : Nov 22, 2023, 5:21 PM IST

ABOUT THE AUTHOR

...view details