കണ്ണൂര്‍: ജില്ലയിലെ കലാലയങ്ങളിൽ കാലാപമുണ്ടാക്കാനുള്ള ശ്രമമാണ് സംഘപരിവാർ സംഘടനകൾ നടത്തുന്നതെന്ന് സിപിഎം. തലശ്ശേരി ബ്രണ്ണൻ കോളജില്‍ പ്രിൻസിപ്പാളിന് നേരെയുണ്ടായ വധഭീഷണിയും ആർഎസ്എസ് മാനേജ്‌മെന്‍റിന് കീഴിലുള്ള ഇരിട്ടി പ്രഗതി കോളേജിൽ വിദ്യാർഥിക്ക് നേരെയുണ്ടായ അക്രമവും പ്രതിഷേധാർഹമാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ പറഞ്ഞു.
കലാലയങ്ങളില്‍ കലാപമുണ്ടാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു; സിപിഎം
സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്.
പുറത്തുനിന്നെത്തിയ സംഘമാണ് ബ്രണ്ണന്‍ കോളജിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ജീവനിൽ ഭയമുള്ളതിനാൽ തന്‍റെ മരണമൊഴി രേഖപ്പെടുത്തണമെന്നു പോലും ഒരു ഘട്ടത്തില്‍ പ്രിൻസിപ്പാളിന് പറയേണ്ടിവന്നു. അതേ സമയം എസ്എഫ്ഐ ഉള്‍പ്പെടെയുള്ള മറ്റ് വിദ്യാര്‍ഥി സംഘടകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നിലപാടിലാണ് പ്രഗതി കോളജിലെ മാനേജ്മെന്‍റിന്. ആര്‍എസ്എസ് നേതാവിന്‍റെ വെല്ലുവിളിയാണ് ഇവിടത്തെ വിദ്യാര്‍ഥിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും ജയരാജന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം സംഭവത്തിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രതിഷേധം തുടരുകയാണ്. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് പ്രഗതി കോളജിൽ നടക്കുന്നതെന്ന് ഡിവൈഎഫ്ഐ ഇരട്ടി ബ്ലോക്ക് സെക്രട്ടറി കെജി ദിലീപ് പറഞ്ഞു. എന്നാല്‍ അഡ്മിഷന്‍ സമയത്ത് ചില ആളുകള്‍ ബോധപൂര്‍വ്വം കോളജിനെതിരെ ദുഷ്പ്രചരണം നടത്തുന്നതാണിതെന്നാണ് കോളജ് വൈസ് പ്രസിഡന്‍റിന്‍റെ പ്രതികരണം. അതിനിടെ സംഘർഷാവസ്ഥ നിലനിൽക്കുന്ന തലശേരി ബ്രണ്ണൻ കോളജിൽ കൊടിമരം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കെ.എസ്.യു പ്രവർത്തകർ.