കണ്ണൂർ:വ്യാജ രജിസ്‌ട്രേഷനിലൂടെ വാഹന വിൽപന നടത്തിയവർ നാലു വർഷത്തിനു ശേഷം മാഹി പൊലീസിൻ്റെ പിടിയില്‍. 2018ൽ മാഹി ജില്ലയിലെ പളളൂർ പൊലീസിൽ ചെമ്പ്ര സ്വദേശി പ്രദീപൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പ്രദീപിന്‍റെ മകൻ കോട്ടയം സ്വദേശി ലിനീഷ് ജയിംസ് എന്നയാൾ മുഖാന്തിരം DL 15 J 7870 എന്ന നമ്പറിലുള്ള ഒരു ബുള്ളറ്റ് വാങ്ങിയിരുന്നു.
റീ രജിസ്‌ട്രേഷനായി മാഹി ട്രാൻസ്‌പോർട്ട് വകുപ്പിൽ അപേക്ഷിച്ചപ്പോഴാണ് വ്യാജ നമ്പറിലുള്ള വണ്ടിയാണെന്ന് തെളിഞ്ഞത്. വിദേശത്തായിരുന്ന ലിനേഷിനെ കൊച്ചിൻ എയർപോർട്ടിൽ വച്ച് കഴിഞ്ഞ വർഷം പിടിച്ചതോടെ ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞു. ലിനീഷിനെ ചോദ്യം ചെയ്‌തതിൽ നിന്ന് ന്യൂഡൽഹി കരോൾബാഗിലെ ബാബുഖാൻ വഴിയാണ് 68,000 രൂപയ്‌ക്ക് കമ്മിഷൻ വ്യവസ്ഥയിൽ വാഹനം വാങ്ങിയതെന്ന് കണ്ടെത്തി.