കണ്ണൂർ: യുഡിഎഫിന്‍റെ സിറ്റിങ് സീറ്റായ ഇരിക്കൂർ നിലനിർത്തി സജീവ് ജോസഫ്. 10500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സജീവ് ജോസഫിന്‍റെ വിജയം. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തീരുമ്പോഴേക്കും 12000ലധികം ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഇരിക്കൂർ നിലനിർത്തി സജീവ് ജോസഫ് - ഇരിക്കൂർ നിലനിർത്തി സജീവ് ജോസഫ്
10,500ലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സജീവ് ജോസഫിന്‍റെ വിജയം.
ഇരിക്കൂർ നിലനിർത്തി സജീവ് ജോസഫ്
സ്ഥാനാർഥി പ്രഖ്യാപനം മുതൽ ഗ്രൂപ്പ് തർക്കത്താല്‍ കലുഷമായിരുന്നു ഇരിക്കൂർ. യുഡിഎഫിൽ പോര് കനത്തതോടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രതീക്ഷവച്ചിരുന്നു.
എന്നാൽ മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്താൻ യുഡിഎഫിനായി. ഇരിക്കൂറിൽ വരും വർഷങ്ങളിലും നല്ല രീതിയിലുള്ള വികസനം സാധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ നിര്‍വഹിക്കുമെന്ന് സജീവ് ജോസഫ് പറഞ്ഞു.