കണ്ണൂർ:ക്ഷേത്രം ജീവനക്കാരനെ ആർഎസ്‌എസ് പ്രവര്‍ത്തകര്‍ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. കീഴ്‌ത്തളി ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനായ പെരളശ്ശേരിയിലെ വി ഷിബിനാണ് മര്‍ദ്ദനമേറ്റത്. ക്ഷേത്രം ഓഫിസിൽ കയറിയായിരുന്നു ആക്രമണം.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തില്‍ കയറി ജീവനക്കാരനെ മര്‍ദ്ദിച്ചു: പ്രതിഷേധം ശക്തം
താഴെ ചൊവ്വ കീഴ്‌ത്തളി ഉമാമഹേശ്വര ക്ഷേത്രം ജീവനക്കാരനായ പെരളശ്ശേരിയിലെ വി ഷിബിനാണ് മര്‍ദ്ദനമേറ്റത്. ക്ഷേത്രം ഓഫിസിൽ കയറിയായിരുന്നു ആക്രമണം.
അക്രമം തടയാൻ ശ്രമിച്ച അമ്പലം സെക്രട്ടറിക്കും വനിത ജീവനക്കാരിക്കും മര്‍ദ്ദനമേറ്റു. അക്രമത്തിൽ പരിക്കേറ്റവർ കണ്ണൂർ എകെജി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. പതിനഞ്ചോളം വരുന്ന ആർഎസ്‌എസ് പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചു.
അക്രമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്‍തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. ക്ഷേത്രം പരിസരത്ത് നടന്ന ആക്രമണത്തിന്‍റെ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരികയാണ്. ക്ഷേത്രത്തിലെ കൗണ്ടർ ക്ലർക്കും പെരളശ്ശേരി അമ്പലനടയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനുമാണ് ഷിബിന്‍.