കണ്ണൂര്‍ : ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ജിംനേഷ് മരിച്ചതെന്നാണ് ആര്‍.എസ്.എസിന്‍റെ ആരോപണം. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ഇന്ന് (25-07-2022) പുലര്‍ച്ചെ മൂന്നരയോടെ ജിംനേഷ് കുഴഞ്ഞുവീഴുകയായിരുന്നു.തുടര്‍ന്ന് മരണം സംഭവിച്ചു.
ഞായറാഴ്‌ച പ്രദേശത്ത് സിപിഎം-ആര്‍എസ്‌എസ് സംഘര്‍ഷം ഉണ്ടായിരുന്നു. പാനുണ്ടയില്‍ ബാലസംഘം വില്ലേജ് സമ്മേളനത്തിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഇതില്‍ പരിക്കേറ്റ സഹോദരനൊപ്പം കൂട്ടിരുപ്പുകാരനായാണ് ജിംനേഷ് ഇന്ദിരാഗാന്ധി ആശുപത്രിയിലെത്തിയത്.