കണ്ണൂർ:മട്ടന്നൂരിൽ ആർഎസ്‌പി മത്സരിക്കുമെന്ന് എ.എ.അസീസ്. കയ്‌പമംഗലത്തിന് പകരമാണ് മട്ടന്നൂരിൽ മത്സരിക്കുന്നത്. മട്ടന്നൂരിൽ സീറ്റ് നൽകിയതോടെ നിലവിൽ പാർട്ടി തൃപ്‌തരാണെന്നും അസീസ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തുള്ള അനുകൂല സാഹചര്യം ഇപ്പോഴുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മട്ടന്നൂരിൽ ആർഎസ്‌പി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ് - ആർഎസ്‌പി വാർത്തകൾ
നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കേണ്ട കാര്യമില്ലെന്നും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി
മട്ടന്നൂരിൽ ആർഎസ്‌പി മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എ.എ.അസീസ്
ജോസ് കെ മാണിക്ക് കുറച്ച് കഴിയുമ്പോൾ കാര്യങ്ങൾ മനസിലാകുമെന്നും കൊല്ലുന്നതിന് മുൻപുള്ള വെള്ളം കൊടുക്കലാണ് ഇപ്പോൾ നടക്കുന്നതെന്നും അസീസ് പറഞ്ഞു. നേമത്ത് ഉമ്മൻ ചാണ്ടിയോ രമേശ് ചെന്നിത്തലയോ മത്സരിക്കേണ്ട കാര്യമില്ലെന്നും അങ്ങനെയൊരു കാര്യം നടക്കുമെന്ന് തോന്നുന്നില്ലന്നും അസീസ് കൂട്ടിചേർത്തു.
Last Updated : Mar 13, 2021, 1:17 PM IST