കേരളം

kerala

By

Published : Dec 3, 2020, 11:27 AM IST

ETV Bharat / state

കണ്ണിൽ മുളക് പൊടി വിതറി കവർച്ച; പ്രതികളിൽ ഒരാൾ പിടിയിൽ

കേസിലെ രണ്ട് പ്രതികൾ ഇനിയും പിടിയിലാവാനുണ്ട്. പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊ​ബൈ​ല്‍ ലൊക്കേഷൻ  കേന്ദ്രീകരി​ച്ച് നടത്തിയ‌ അന്വേഷണത്തിൽ പ്രതിയെ വ​യ​നാ​ട്ടി​ല്‍ നി​ന്ന്  പി​ടി​കൂ​ടിയത്.

One of the accused has been arrested  Robbery with pepper spray in the eyes  കണ്ണിൽ മുളക് പൊടി വിതറി കവർച്ച  മുളക് പൊടി വിതറി കവർച്ച  പ്രതി പിടിയിൽ  കണ്ണൂർ
കണ്ണിൽ മുളക് പൊടി വിതറി കവർച്ച; പ്രതികളിൽ ഒരാൾ പിടിയിൽ

കണ്ണൂർ: തലശ്ശേരി എം.ജി റോഡിലെ ഷോപ്പിങ് കോംപ്ളക്സ് പരിസരത്ത് വച്ച് മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി എ​ട്ട് ല​ക്ഷം ക​വ​ര്‍​ന്ന കേ​സി​ലെ പ്ര​ധാ​ന പ്ര​തി അറസ്റ്റിൽ. ക​ണ്ണൂ​ര്‍ വാ​രം വലിയന്നൂർ സ്വദേ​ശി റുഖിയാ മൻസിലിൽ അ​ഫ്സ​ൽ (27) ആണ് പിടിയിലായത്. ത​ല​ശേ​രി പൊലീ​സാണ് പ്രതിയെ പിടികൂടിയത്.

പണം തട്ടിയ ശേഷം തലശ്ശേരിയിൽ നിന്നും മുങ്ങിയ പ്രതിയുടെ മൊ​ബൈ​ല്‍ ലൊക്കേഷൻ കേന്ദ്രീകരി​ച്ച് നടത്തിയ‌ അന്വേഷണത്തിൽ പ്രതിയെ വ​യ​നാ​ട്ടി​ല്‍ നി​ന്ന് പി​ടി​കൂ​ടിയത്. സംഭവത്തിൽ ഡി​വൈ​എ​സ്പി മൂ​സ വ​ള്ളി​ക്കാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്തു.

ക​ഴി​ഞ്ഞ മാ​സം 16നാണ് ന​ഗ​ര​മ​ധ്യ​ത്തി​ല്‍ ക​വ​ര്‍​ച്ച ന​ട​ന്ന​ത്. പ​ഴ​യ ബ​സ്‌​ സ്റ്റാ​ന്‍​ഡി​ലെ സ​ഹ​ക​ര​ണ ബാ​ങ്കി​ല്‍ പണയം വ​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളെ​ടു​ക്കാ​നാ​യി എ​ത്തി​യ​വ​രു​ടെ എ​ട്ട് ല​ക്ഷം രൂ​പ​യാ​ണ് കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട​ത്. സ്വ​ര്‍​ണ​മെ​ടു​ക്കാ​നാ​യാണ് പ​രാ​തി​ക്കാ​ര​നാ​യ ധ​ര്‍​മ്മ​ടം സ്വ​ദേ​ശി റ​ഹീ​സും തോ​ട്ടു​മ്മ​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ​ലിയും ക​ണ്ണൂ​ര്‍ സ്വ​ദേ​ശി നൂ​റു ത​ങ്ങ​ളും ത​ല​ശേ​രി​യി​ലെ​ത്തി​യ​ത്. ച​ക്ക​ര​ക്ക​ല്ലി​ലെ ജ്വ​ല്ല​റി​യി​ല്‍ നി​ന്നാ​ണ് പ​ണ​യാ​ഭ​ര​ണ​മെ​ടു​ക്കാ​നു​ള്ള തു​ക ഇ​വ​ര്‍​ക്ക് ന​ല്‍​കി​യ​ത്. ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നും ഇ​വ​രോ​ടൊ​പ്പു​ണ്ടാ​യി​രു​ന്നു.
മു​ഹ​മ്മ​ദ​ലി​യേ​യും ​ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ര​നെ​യും കാ​റി​ലി​രു​ത്തി​യ ശേ​ഷം റ​ഹീ​സും നൂ​റു ത​ങ്ങ​ളും ഒ​ന്നാം നി​ല​യി​ലു​ള്ള ബാ​ങ്കി​ലേ​ക്ക് സ്റ്റെ​പ്പ് ക​യ​റ​വെ നൂ​റു ത​ങ്ങ​ളും മ​റ്റ് ര​ണ്ട് പേ​രും ചേ​ര്‍​ന്ന് റ​ഹീ​സി​ന്‍റെ മു​ഖ​ത്ത് മു​ള​കു​പൊ​ടി വി​ത​റി പ​ണം ക​വ​രുകയായിരുന്നു.

പ​ണം ക​വ​ര്‍​ന്ന സം​ഘ​ത്തി​ലെ ഒരാൾ പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​ലൂ​ടെ പ​ണ​കെ​ട്ടും കൈ​യി​ല്‍ പി​ടി​ച്ച്‌ വേ​ഗ​ത്തി​ല്‍ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സമീപമുള്ള കടയിലെ സി.സി.ടി.വി.യിൽ നിന്നും പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. കേസിലെ രണ്ട് പ്രതികൾ ഇനിയും പിടിയിലാവാനുണ്ട്.

ABOUT THE AUTHOR

...view details