കണ്ണൂർ:മദ്യലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടിയ യുവതിയെ അറസ്റ്റ് ചെയ്‌ത് പൊലീസ്. തലശ്ശേരിയിൽ ഇന്നലെ (ഡിസംബർ 25) രാത്രിയോടെയാണ് സംഭവം. വടക്കുമ്പാട് കൂളി ബസാര്‍ സ്വദേശിനി റസീന (30) ആണ് അറസ്റ്റിലായത് (Road violence in drunkenness, SI beaten up).
ഇവർ മദ്യ ലഹരിയില്‍ റോഡില്‍ പരാക്രമം കാട്ടുകയും വനിത എസ്‌ഐയെ മര്‍ദിക്കുകയുമായിരുന്നു. തലശ്ശേരി എസ്ഐ ദീപ്‌തിക്കാണ് മർദനമേറ്റത്. വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകുന്നതിനിടെയാണ് റസീന എസ്ഐയെ ആക്രമിച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് മദ്യലഹരിയില്‍ റസീന റോഡിൽ പരാക്രമം നടത്തിയത്. റസീന ഓടിച്ച വാഹനം മറ്റ് വാഹനങ്ങളില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് നാട്ടുകാര്‍ ചോദ്യം ചെയ്‌തതോടെ യുവതി നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. റോഡില്‍ പരാക്രമം കാട്ടിയ യുവതി നാട്ടുകാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്‌തു.
പിന്നാലെ പൊലീസെത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പൊലീസ് സംഘം യുവതിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോയി. ഇതിനിടെയാണ് വനിത എസ്ഐ്‌ക്ക് നേരെയും ആക്രമണമുണ്ടായത്.
റസീനയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. മദ്യലഹരിയില്‍ നടുറോഡില്‍ പരാക്രമം കാട്ടിയതിന് നേരത്തെയും റസീന പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. മാഹി പന്തക്കലില്‍ വച്ച് റസീന ഓടിച്ച കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ ദമ്പതികൾക്കും മകനും പരിക്കേറ്റിരുന്നു.