കണ്ണൂർ: കൊച്ചിയിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദൻ. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എക്‌സൈസ് കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Also Read: മുട്ടില്‍ മരംമുറി കേസ്: അട്ടിമറിക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ പുറത്ത്
കുറച്ചുകൂടി വിശദംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിന്‍റെകൂടി അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടികൾ സ്വീകരിക്കും. വിഷയത്തില്‍ അയഞ്ഞ നിലപാട് സ്വീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ ഇതുപോലുള്ള സംഭവങ്ങളിൽ കർശന നടപടികൾ സ്വീകരിച്ചാൽ മാത്രമേ ലഹരി മാഫിയയെ ഒതുക്കാൻ സാധിക്കൂ. ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടികൾ സ്വീകരിക്കും. മുട്ടിൽ മരംമുറിക്കേസിലെ ധർമടം ബന്ധത്തെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു.