കേരളം

kerala

ETV Bharat / state

അറിവില്ലായ്‌മയെ ചൂഷണം ചെയ്തു...  ഞങ്ങളെ കുടുക്കിയതാണ്: ഇ- ബുൾ ജെറ്റിന്‍റെ വെളിപ്പെടുത്തൽ - ഇ ബുൾ ജെറ്റ് വ്ളോഗർമാർ അറസ്റ്റ് പ്രതികരണം വാർത്ത

കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ തങ്ങളെ കഞ്ചാവ് സംഘമായി പൊലീസ് പ്രചരിപ്പിക്കുന്നുവെന്നും കഞ്ചാവ് വേട്ടക്കും ആയുധക്കടത്തിനും മനുഷ്യക്കടത്തിനും പിന്നിലുള്ള മാഫിയ, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തങ്ങളെ കെണിയിലാക്കുകയായിരുന്നു എന്നും ഇ- ബുൾ ജെറ്റ് സഹോദരന്മാർ യൂട്യൂബ് വീഡിയോയിൽ വ്യക്തമാക്കി.

e bull jet brothers news  e bull jet brothers cannabis hunting news  arms trafficking e bull jet brothers news  e bull jet brothers human trafficking news  e bull jet youtubers news  e bull jet brothers latest news  e bull jet brothers youtube video arrest news  കഞ്ചാവ് വേട്ട ഇ- ബുൾ ജെറ്റ് വാർത്ത  ഇ- ബുൾ ജെറ്റ് ആയുധക്കടത്ത് വാർത്ത  മനുഷ്യക്കടത്ത് ഇ ബുൾ ജെറ്റ് വാർത്ത  ഇ ബുൾ ജെറ്റ് യൂട്യൂബ് വാർത്ത  ഇ ബുൾ ജെറ്റ് വ്ളോഗർമാർ അറസ്റ്റ് പ്രതികരണം വാർത്ത  വണ്ടി മോഡിഫിക്കേഷൻ ഇ ബുൾ ജെറ്റ് വാർത്ത
ഇ- ബുൾ ജെറ്റ് സഹോദരന്മാർ

By

Published : Aug 18, 2021, 2:47 PM IST

കഞ്ചാവ് വേട്ടക്കും ആയുധക്കടത്തിനും മനുഷ്യക്കടത്തിനും എതിരെ പ്രതികരിച്ച തങ്ങളെ കുടുക്കാൻ, നിയമസംവിധാനം ഉപയോഗിച്ച് കെണി ഒരുക്കുകയായിരുന്നുവെന്ന് ഇ- ബുൾ ജെറ്റ് സഹോദരന്മാർ. തങ്ങളുടെ അറിവില്ലായ്‌മയെ ചൂഷണം ചെയ്‌ത നിയമസംവിധാനങ്ങള്‍ ക്രൂശിക്കുകയാണെന്ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോയിലൂടെ ട്രാവൽ വ്ളോഗമാരായ ഇ- ബുൾ ജെറ്റ് സഹോദരന്മാർ പ്രതികരിച്ചു.

നമ്മളെ സ്‌നേഹിക്കുന്നവരെ നമ്മുക്കെതിരെ തിരിക്കുകയാണ് ചെയ്‌തത്. തങ്ങൾക്ക് പതിനെട്ട് ലക്ഷം പേരുടെ പിന്തുണയുണ്ട്, പിന്നോട്ട് പോകില്ലെന്നും സഹോദരങ്ങൾ പറയുന്നു.

'ഇത് നിശബ്‌ദത പാലിക്കേണ്ട സമയമല്ല, കാരണം ഞങ്ങൾക്ക് വേണ്ടി പ്രതികരിച്ചവർക്ക് വേണ്ടിയാണ് ഇതിൽ വിശദീകരണം നൽകുന്നത്. ഇത് വ്യക്തമായ അജണ്ടയോടും പ്ലാനിങ്ങോടും കുറേ മാഫിയകൾ ചെയ്‌ത കുരുക്കാണ്. തങ്ങൾ കാരണം സാമ്പത്തിക നഷ്‌ടമുണ്ടായെന്ന ചിന്താഗതിയിൽ പലരും പല ഉദ്യോഗസ്ഥർക്കുമായി പണം ഇറക്കികൊടുത്ത് കുടുക്കിയ സംഭവമാണിതെന്നും അവർ വീഡിയോയിലൂടെ വിശദീകരിച്ചു.

'എത്രയെത്ര കാറും ബസുകളുമൊക്കെ ഞങ്ങളുടെ വാഹനം പോലെ യാത്രക്ക് ഉപയോഗിക്കുന്നുണ്ട്. ഞങ്ങളെ പിടിച്ച രീതിയിലാണെങ്കിൽ ഒരു ടൂറിസ്റ്റ് ബസിനോ ടിപ്പറിനോ ലോറിക്കോ ഒന്നും റോഡിലൂടെ ഓടാൻ കഴിയില്ല.

ഞങ്ങളെ വ്യക്തമായ പ്ലാനിങ്ങോടെ ഒരു കെണിയിൽപെടുത്തി. അഴിക്കുള്ളിലെത്തിയപ്പോഴാണ് അത് ഞങ്ങൾ തിരിച്ചറിഞ്ഞത്. ഞങ്ങളുടെ വികാരത്തെയും അറിവില്ലായ്‌മയെയും ഉപയോഗിച്ച് അവർ കെണിയിലാക്കുകയായിരുന്നു.'

കഞ്ചാവ് വേട്ട, ആയുധക്കടത്ത്, മനുഷ്യക്കടത്ത്... വെളിപ്പെടുത്തലിന് എതിരെയുള്ളകെണിയായിരുന്നുവെന്ന് ഇ- ബുൾ ജെറ്റ്

'രണ്ട് മാസങ്ങൾക്ക് മുൻപ് ഞങ്ങൾ അസാമിലെത്തിയപ്പോൾ ഉണ്ടായ ബസ്‌ പ്രശ്‌നത്തിൽ ഇടപെട്ടു. അതിനെ കുറിച്ച് ഞങ്ങൾ ഒരുപാട് വീഡിയോ ചെയ്‌തിട്ടുണ്ട്. അതിൽ പല മാഫിയകൾക്കും നഷ്‌ടമുണ്ടായി.

ആ വീഡിയോയിൽ ഞങ്ങൾ മൂന്ന് കാര്യം പറഞ്ഞു. വൻ രീതിയിലുള്ള കഞ്ചാവ് വേട്ട നമ്മുടെ കേരളത്തിൽ നടക്കുന്നു എന്നത് അതിലൊന്നാണ്. പിറ്റേ ദിവസം 250 കിലോ കഞ്ചാവ് കാസർകോട് വച്ച് പിടിച്ചെടുത്തു. ഈ കഞ്ചാവ് മാഫിയകൾക്ക് ഉദ്യോഗസ്ഥ തലത്തിലുള്ള പിടിപാടാണ് ഇന്ന് നമുക്കെതിരെ വന്ന ആരോപണങ്ങൾ. കഞ്ചാവിനെതിരെ പ്രചാരണം നടത്തിയ ഞങ്ങളെ കഞ്ചാവ് സംഘമായി പ്രചരിപ്പിച്ചു.

More Read:ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി ; ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ്

അന്ന് ഞങ്ങൾ എടുത്തുപറഞ്ഞ മറ്റൊരു കാര്യം വൻരീതിയിലുള്ള ആയുധക്കടത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നു എന്നതാണ്. അന്ന് ഉദ്യോഗസ്ഥർ അത് ഗൗരവമാക്കിയിരുന്നെങ്കിൽ നമ്മുടെ കണ്ണൂരിലുള്ള സഹോദരി മാനസ കോതമംഗലത്ത് വച്ച് കൊല്ലപ്പെടില്ലായിരുന്നു.

എന്നാൽ, ഇവർക്കെതിരെ ഉദ്യോഗസ്ഥർ കണ്ണടയ്‌ക്കും. സാധാരണക്കാരായ ഞങ്ങളെ കുടുക്കും. നമ്മുടെ കേരളചരിത്രത്തിൽ കാണാത്ത ഒരു സംഭവമാണ്, ഞങ്ങളെ പോലുള്ള രണ്ട് കുട്ടികൾക്കെതിരെ നിയമസംവിധാനവും ഉദ്യോഗസ്ഥരും മറ്റ് സംഭവങ്ങളും എത്രവേഗത്തിൽ നടക്കുന്നുവെന്നത്.

അന്ന് അസം വീഡിയോയിൽ പറഞ്ഞ മൂന്നാമത്തെ കാര്യമാണ് മനുഷ്യക്കടത്ത്. ബംഗ്ലാദേശ്, മ്യാൻമർ പോലുള്ള സ്ഥലങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വൻതോതിൽ ആളുകൾ വരുന്നുവെന്ന് പറഞ്ഞതും മുഖവിലയ്‌ക്ക് എടുത്തില്ല.' ഇതിന് പിന്നിൽ നിന്ന് പണം സമ്പാദിക്കുന്ന മാഫിയകൾക്ക് ഉദ്യോഗസ്ഥരുമായി വ്യക്തമായ സ്വാധീനമുണ്ടെന്നും അങ്ങനെയാണ് ഞങ്ങളെ കുടുക്കിയതെന്നും വീഡിയോയിൽ ഇ ബുൾ ജെറ്റ് സഹോദരന്മാർ വെളിപ്പെടുത്തി.

അവരുടെ നിയമവിരുദ്ധമായ പ്രവൃത്തികൾ നടക്കാതെ വന്നപ്പോൾ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് തൊടുത്തുവിട്ട അമ്പാണിത്. ഞങ്ങളുടെ അറിവില്ലായ്‌മയെ ഉപയോഗിച്ച് അവർ ഒരുക്കിയ കെണിയിൽ ഞങ്ങൾ വീഴുകയായിരുന്നു. ഞങ്ങളെ എങ്ങനൊയൊക്കെ പൂട്ടാമോ എന്നവർ ചിന്തിച്ചു.

ഒരു സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ കിടന്ന, നികുതിയടച്ച വാഹനത്തെ അവർ എടുത്തുകൊണ്ട് പോയി. ഇപ്പോഴും അനധികൃതമായാണ് ആ വാഹനം അവർ കൈവശം വച്ചിരിക്കുന്നതെന്നും യൂട്യൂബ് വ്ളോഗർമാരായ എബിൻ, ലിബിൻ സഹോദരന്മാർ വ്യക്തമാക്കി.

പാറിപ്പറന്ന് നടന്ന കിളികളെ ഒരു സുപ്രഭാതത്തിൽ ഒരു കൂട്ടിലടക്കുമ്പോഴുള്ള വിഷമം, സമൂഹത്തിൽ അവർക്കെതിരെ കെട്ടിച്ചമക്കുന്ന ആരോപണങ്ങൾ... ഒരു നിമിഷം കൊണ്ട് ഇത്രയും നാൾ നേടിയെടുത്തവ നഷ്‌ടപ്പെടുമ്പോഴുള്ള വിഷമം... ഒരാളെ കുറിച്ച് ഒന്നും അറിയില്ലെങ്കിൽ ഇങ്ങനെ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും വാർത്താമാധ്യമങ്ങളിലെ വാർത്തകളോട് ഇ ബുൾ ജെറ്റ് സഹോദരന്മാർ പറഞ്ഞു.

ഞങ്ങൾ കേരളം കത്തിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അത്തരത്തിൽ ഏതെങ്കിലും വീഡിയോ തെളിവായുണ്ടോ എന്നും അവർ വീഡിയോയിൽ ചോദിച്ചു. കോടതിയുടെ പക്കലുള്ള കേസായതിനാൽ പല കാര്യങ്ങളും ഇനിയും വെളിപ്പെടുത്താനാവില്ലെന്നും കോടതിയിൽ വിശ്വാസമുണ്ടെന്നും ഇ ബുൾ ജെറ്റ് സഹോദരങ്ങൾ വ്യക്തമാക്കി.

നികുതി അടച്ചില്ല, അനുമതിയില്ലാതെ വാഹനത്തിന്‍റെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി തുടങ്ങി ഒൻപത് കുറ്റങ്ങള്‍ ചുമത്തി മോട്ടോർ വെഹിക്കിൾ വകുപ്പ് ഓഗസ്റ്റ് ഒൻപതിന് എബിൻ, ലിബിൻ എന്ന യൂട്യൂബ് വ്ളോഗർമാരുടെ വാഹനം പിടിച്ചെടുക്കുകയായിരുന്നു.

കണ്ണൂർ ആർടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹർജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

ABOUT THE AUTHOR

...view details