കണ്ണൂർ:ചെറുപുഴ പെരുമ്പടവ് ടൗണിന് സമീപം സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ യുവാവിനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വിമുക്തഭടനായ കപ്പൂര് കെ.ഡി ഫ്രാൻസിസിനെയാണ് (ലാൽ-48) കിടപ്പുമുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ (മെയ്15) ആറ് മണിയോടെയാണ് വിവരം പുറത്തറിയുന്നത്.
വിമുക്തഭടൻ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ; ദുരൂഹതയെന്ന് ബന്ധുക്കൾ - കുടുംബ വഴക്ക് വിമുക്തഭടൻ കൊലപാതകം
കുടുംബ വഴക്കാണ് മരണകാരണമെന്ന് പ്രാഥമിക സൂചന; മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
വിമുക്തഭടൻ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ; കഴുത്തിൽ മാരകമുറിവ്
കുടുംബ വഴക്കാണ് മരണകാരണമെന്നാണ് പൊലീസിന് ലഭിച്ച സൂചന. കഴുത്തിന് മാരകമായി മുറിവേറ്റിട്ടുണ്ട്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതമാണെന്നും കാണിച്ച് ബന്ധുക്കൾ പരാതി നൽകി.
വിരലടയാള വിദഗ്‌ധരടക്കമുള്ള പൊലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. പൊലീസ് നായയെയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രിൻസി ഫ്രാൻസിനാണ് ഭാര്യ. മക്കൾ: വിദ്യാർഥികളായ അലൻ, അൽജോ.