കണ്ണൂര്‍: റിപ്പബ്ലിക് ദിനം ആഘോഷമാക്കാന്‍ തലശ്ശേരി ജില്ലാ കോടതി. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോടതികളിലൊന്നാണ് തലശ്ശേരി ജില്ലാ കോടതി. ബ്രീട്ടീഷുകര്‍ സ്ഥാപിച്ച കെട്ടിടത്തിലാണ് ഇന്നും കോടതി പ്രവര്‍ത്തിക്കുന്നത്. കേരളാ പൊലീസ്, എന്‍സിസി, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് തുടങ്ങിയ സംഘങ്ങള്‍ അണിനിരക്കുന്ന പരേഡും, അഭിഭാഷകരും കോടതി ജീവനക്കാരും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
തലശ്ശേരി ജില്ലാ കോടതി സമുച്ചയത്തില്‍ റിപ്പബ്ലിക് ദിനാഘോഷം - repulic day celebration
കേരളാ പൊലീസ്, എന്‍സിസി, സ്റ്റുഡന്‍സ് പൊലീസ് കേഡറ്റ് തുടങ്ങിയ സംഘങ്ങള്‍ അണിനിരക്കുന്ന പരേഡും, അഭിഭാഷകരും കോടതി ജീവനക്കാരും ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളും ചേര്‍ന്ന് വിവിധ കലാപരിപാടികളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കും.
1802-ലാണ് തലശ്ശേരി ജില്ലാ കോടതി സ്ഥാപിക്കുന്നത്. ചരിത്ര സ്‌മൃതികളുണര്‍ത്തുന്ന അനേകം കോടതി വിധികളും, ന്യായാധിപന്മാരേയും, അഭിഭാഷകരേയും സൃഷ്ടിച്ച കോടതിയാണ് തലശ്ശേരി ജില്ലാ കോടതി. 2020 ലെ റിപ്പബ്ലിക് ദിനാഘോഷം ചരിത്രമുറങ്ങുന്ന കോടതി സമുച്ചയത്തില്‍ പ്രൗഢഗംഭീരമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ജില്ല ജഡ്‌ജി ടി. ഇന്ദിര പറഞ്ഞു.
ഇതിന് മുന്നോടിയായി കോടതി ഗ്രൗണ്ടില്‍ പരിശീലന പരേഡും സംഘടിപ്പിച്ചിരുന്നു. വിവിധ സ്‌കൂളുകളിലെ എൻ.സി.സി യൂണിറ്റ് വിദ്യാർഥികളും, സ്റ്റുഡൻസ് പൊലീസും പരേഡിൽ പങ്കെടുത്തു. പ്രാദേശിക വിദ്യാർഥികൾക്ക് റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം നൽകുക എന്ന ലക്ഷ്യം കൂടി ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ടെന്ന് ജില്ല ജഡ്‌ജി പറഞ്ഞു.