കേരളം

kerala

ETV Bharat / state

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് സംഘം സജീവം; ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങള്‍ക്ക് പണം നഷ്ടപ്പെട്ടു - കണ്ണൂർ ഓൺലൈൻ തട്ടിപ്പ്

വിവാഹം, വിവാഹ വാർഷികങ്ങൾ, ജൻമദിനം, തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങളാണ് പുതിയ തട്ടിപ്പിൻ്റെ ഇരകൾ.

kannur online fraud  ഓൺലൈൻ തട്ടിപ്പ് സംഘം  ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനം  online fraud case  Report on online fraud case in payyanur kannur  online fraud case in payyanur kannur  payyanur kannur  kannur local news  kannur news  kerala local news  ഓൺലൈൻ തട്ടിപ്പ്  crime news  kerala crime news
കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് സംഘം സജീവം; പണം തട്ടുന്നത് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളിൽ നിന്ന്

By

Published : Sep 17, 2022, 12:59 PM IST

കണ്ണൂർ: ഇവൻ്റ് മാനേജുമെൻ്റുകാരെ ലക്ഷ്യമിട്ട് പുതിയ ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത്. ഇവൻ്റ് ബുക്ക് ചെയ്യാനെന്ന പേരിൽ വിളിച്ച് ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും കൊള്ളയടിക്കുകയാണ് തട്ടിപ്പു സംഘങ്ങൾ ചെയ്യുന്നത്. പയ്യന്നൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

വിവാഹം, വിവാഹ വാർഷികങ്ങൾ, ജന്മദിനം, തുടങ്ങിയ ചടങ്ങുകൾ നടത്തിക്കൊടുക്കുന്ന ഇവൻ്റ് മാനേജ്മെൻ്റ് സ്ഥാപനങ്ങളാണ് പുതിയ തട്ടിപ്പിൻ്റെ ഇരകൾ. പയ്യന്നൂർ മേഖലയിൽ മാത്രം നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ട് എന്നാണ് സൂചന. മിലിട്ടറിയിലെ ഉന്നത ഉദ്യോഗസ്ഥൻ എന്നു സ്വയം പരിചയപ്പെടുത്തുന്ന അജ്ഞാതൻ്റെ ഫോൺ കോളായിരുന്നു മിക്കവർക്കും ആദ്യം വന്നത്.

ഇവൻ്റ് ബുക്ക് ചെയ്‌ത ശേഷം അഡ്വാൻസ് നൽകാനെന്ന പേരിൽ വീണ്ടും ഫോൺ വരുന്നു. വേണ്ടെന്നു പറഞ്ഞാലും അഡ്വാൻസ് വാങ്ങാൻ നിർബന്ധിക്കും. അഡ്വാൻസിനായി അവര്‍ അയക്കുന്ന ഓപ്ഷനില്‍ ഗൂഗിൾ അക്കൗണ്ട് ഓപ്പൺ ചെയ്‌ത് ഓകെ കൊടുത്താൽ മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്‌ടമാകും.

കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ് സംഘം സജീവം; പണം തട്ടുന്നത് ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനങ്ങളിൽ നിന്ന്

പയ്യന്നൂരിലുള്ള ബ്ലൂസ് ഇവൻ്റ്സ് ഉടമ അഖിൽ ഭാസ്‌കറിന് തട്ടിപ്പിലൂടെ നഷ്‌ടമായത് 80000 രൂപയാണ്. പരാതിയുമായി പൊലീസിലെത്തിയപ്പോൾ ഓൺലൈൻ തട്ടിപ്പിൽ തങ്ങളുടെ നിസ്സഹായാവസ്ഥയാണ് പൊലീസ് വ്യക്തമാക്കിയതെന്നും അഖിൽ പറയുന്നു. അഖിലിനെ വിളിച്ച ഫോൺ നമ്പർ ഇപ്പോഴും ആക്‌ടീവാണ്. പക്ഷേ ആർക്കും ഒന്നും ചെയ്യാനാകുന്നില്ല. പൊലീസും കൈമലർത്തുന്ന സാഹചര്യമാണുള്ളത്.

പയ്യന്നൂർ, ചെറുവത്തൂർ, തളിപ്പറമ്പ് പ്രദേശങ്ങളിലെ വസ്ത്രവ്യാപാര സ്ഥാപനങ്ങൾ മുതൽ പച്ചക്കറി കടകൾ വരെ ഇത്തരം തട്ടിപ്പിന് ഇരയായതായാണ് സൂചന. ഓൺലൈൻ തട്ടിപ്പുകാരുടെ പുത്തൻ തന്ത്രങ്ങളിൽ സൈബർ രംഗത്തെ വിദഗ്‌ധർ പോലും അമ്പരക്കുകയാണ്.

ABOUT THE AUTHOR

...view details