കണ്ണൂർ: കാസർകോട്: കള്ള വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് കാസർകോട്, കണ്ണൂർ മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിലേക്ക് റീ പോളിംഗ് ആരംഭിച്ചു. സംഘർഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഇവിടങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തിലുമാണ് റീ പോളിങ് നടക്കുന്നത്.
കണ്ണൂരും കാസർകോട്ടും പോളിങ് തുടങ്ങി: കനത്ത സുരക്ഷയൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ - repoling in kerala
സംസ്ഥാനത്ത് ഇതാദ്യമായാണ് കള്ളവോട്ടിനെ തുടർന്ന് റീപോളിങ് നടക്കുന്നത്.
കാസർകോട് മണ്ഡലത്തിലെ കല്യാശേരിയിൽ ബൂത്ത് നമ്പർ 19, പിലാത്തറ യു പി എസ് ബൂത്ത് നമ്പർ 69, പുതിയങ്ങാടി ജമാഅത്തെ എച്ച് എസ് നോർത്ത് ബ്ലോക്ക് ബൂത്ത് നമ്പർ 70, ജമാഅത്തെ എച്ച് എസ് സൗത്ത് ബ്ലോക്ക് എന്നിവടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പർ 166, പാമ്പുരുത്തി മാപ്പിള എയുപുി എസ് എന്നിവടങ്ങളിലുമാണ് റീപോളിങ് നടക്കുന്നത്. കണ്ണൂർ മണ്ഡലത്തിലെ ധർമ്മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു മണ്ഡലത്തിലുമാണ് റീപോളിങ് പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് കള്ളവോട്ടിനെ തുടർന്ന് റീ പോളിങ് നടത്തുന്നത്. മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കാൻ വനിതാ ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ട്.