കണ്ണൂർ:കേന്ദ്ര ഭരണ പ്രദേശമായ മാഹിയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. മാഹി മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ റീജണൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ ദേശീയ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
മാഹിയിൽ റീജിണൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ ദേശീയ പതാക ഉയർത്തി - റീജിനൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ
മാഹി മൈതാനിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ റീജിനൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ ദേശീയ പതാക ഉയർത്തി മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു.
മാഹിയിൽ റീജിണൽ അഡ്‌മിനിസ്ട്രേറ്റർ അമൻ ശർമ ദേശീയ പതാക ഉയർത്തി
പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ നടന്നത്. പുതുച്ചേരി പൊലീസ്, ഐ.ആർ.ബി, ഹോംഗാർഡ് എന്നിവർ മാർച്ച് പാസ്റ്റിൽ അണിനിരന്നു. മാഹി സി.ഐ.ആടൽ അരശനാണ് പരേഡ് നയിച്ചത്. മാഹി എം.എൽ.എ ഡോ.വി രാമചന്ദ്രൻ മാസ്റ്റർ, മുൻ മന്ത്രി ഇ.വത്സരാജ്, പൊലീസ് സൂപ്രണ്ട് രാജശേഖരൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.